വ്യാജ ലോട്ടറി രണ്ട് പേര്‍ പിടിയില്‍

Crime

സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റുമായി എത്തി, പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ ആറ്റിങ്ങലില്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്.

5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്‍റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ആറ്റിങ്ങല്‍ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം. ലോട്ടറി ഏജന്‍സിയിലെത്തിയ പ്രതികള്‍ 5,000 രൂപ സമ്മാനം അടിച്ച വിന്‍വിന്‍ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കി. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റുകളുമായാണ് ഇരുവരും എത്തിയത്. സംശയം തോന്നിയ ഏജന്‍സി ജീവനക്കാരന്‍ പരിശോധിച്ചപ്പോള്‍, കളര്‍ പ്രിന്‍റ് ചെയ്ത വ്യാജ ടിക്കറ്റുകളാണ് നല്‍കിയതെന്ന് മനസ്സിലായി. ഉടന്‍ തന്നെ ഏജന്‍സി ജീവനക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *