സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Crime

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ തൃശൂരില്‍ അറസ്റ്റില്‍. മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള നീരജ്, പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു എന്നിവരാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവരെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പതിനൊന്നും പതിമൂന്നും വയസുളള പെണ്‍കുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടില്‍ കൊണ്ടു വന്നാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ പീഡന വിവരം അറിഞ്ഞ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *