നാല് തമിഴ് നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

Crime NEWS

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 4.30ഓടെയായിരുന്നു അറസ്റ്റ്.

അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ദ്വീപ് രാഷ്ട്രത്തിലെ പരുത്തിത്തുറൈയിലുള്ള ശ്രീലങ്കൻ നാവിക താവളത്തിലേക്ക് കൊണ്ടുപോയി.
എൽ.ആരോക്യരാജ് (54), എ.അശോക് (28), എ.കറുപ്പ് (22), എസ്.ശക്തി (21) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം പുതുക്കോട്ട ജില്ലയിലെ കോട്ടൈപട്ടണം തീരദേശ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

പുതുക്കോട്ടയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച രാവിലെ കോട്ടപട്ടണം ഫിഷിംഗ് ഹാർബറിൽ നിന്ന് കടലിൽ പോയിരുന്നു. ‘അലൈ തീവിനു’ സമീപം 30 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തിയവരാണ് പിടിയിലായതെന്ന് കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പ് വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. ശ്രീലങ്കൻ നാവികസേനയാണ് ഇവരെ പിടികൂടിയത്. ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുത്തു, അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *