അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം

international

അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാവിലെ 6.07 ഓടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായത്. ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം.

Leave a Reply

Your email address will not be published. Required fields are marked *