ഗാസയില്‍ തീപിടിത്തം; 21പേര്‍മരിച്ചു

international


പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്.
അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടിത്തതിന് കാരണമായാത്. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. നാലുനില കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നായിരുന്നു വാതക ചോര്‍ച്ച ഉണ്ടായത്. പരിക്കേറ്റവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഗാസയിലെ എട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നാണ് ജബാലിയ. സംഭവത്തെ തുടര്‍ന്ന് ഇന്ന് ദുഃഖാചരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *