തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2921 പേരാണ് മരിച്ചത്. മരണസംഖ്യ കുത്തനെ ഉയര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.17 നായിരുന്നു തുര്‍ക്കിയേയും സിറിയയേയും വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ഉണ്ടായത്. 7.8 തീവ്രതായിരുന്നു രേഖപ്പെടുത്തിയത്. ആളുകള്‍ ഉറക്കത്തിലായതിനാല്‍ തന്നെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇനിയും തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദുരന്തനിരവാരണ ഏജന്‍സികളുടെ മുന്നറിയിപ്പ്. തുര്‍ക്കിയില്‍ ഇതുവരെ 14,000 പേര്‍ക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. കുറഞ്ഞത് 3,411 പേര്‍ക്ക് പരിക്കേറ്റതായി സിറിയയും വ്യക്തമാക്കി. അതേസമയം മരണസംഖ്യ 20,000ത്തോളം ആയേക്കുമെന്നാണ് ലോകരോഗ്യ സംഘടന നല്‍കുന്ന വിവരം.

