ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Crime


ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. അധ്യാപകനായ നന്ദന്‍മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാള്‍ഡയിലെ ഹബീബ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇഹോ ദംഗ സ്വദേശിനിയാണ് പെണ്‍കുട്ടി. കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ അധ്യാപകന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. പെണ്‍കുട്ടി ഏഴാം ക്ലാസ് മുതല്‍ നന്ദന്‍ മണ്ഡലിന്റെ ട്യൂഷന്‍ സെന്ററിലാണ് പഠിച്ചിരുന്നത്. ഇയാള്‍ കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഒരിക്കല്‍ തങ്ങളുടെ വീട്ടിലെത്തി ഇയാള്‍ വിവാഹക്കാര്യം അവതരിപ്പിച്ചെന്നും അമ്മ പറഞ്ഞു. ഇയാള്‍ക്കെതിരെ കുട്ടിയുടെ കുടുംബം രേഖാമൂലം പാലീസില്‍ പരാതി നല്‍കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാള്‍ഡ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഹബീബ്പൂര്‍ പോലീസ് സ്റ്റേഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *