ബ്രിട്ടീഷ് എഴുത്തുകാരനും ചരിത്രകാരനുമായ പാട്രിക് ഫ്രഞ്ച് അന്തരിച്ചു

international NEWS

ബ്രിട്ടീഷ് എഴുത്തുകാരനും ചരിത്രകാരനുമായ പാട്രിക് ഫ്രഞ്ച് (56)
നാലുവർഷമായി ക്യാൻസറുമായി മല്ലിട്ട് രാവിലെ 8 മണിക്ക് (ലണ്ടൻ സമയം) ലണ്ടനിൽ വച്ച് ഇന്ന് അന്തരിച്ചു.

വിഎസ് നയ്പോളിൻ്റെ ജീവചരിത്രം, “ദ വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ്”, “ഇന്ത്യ: എ പോർട്രെയ്റ്റ്” എന്നിവയിലൂടെ പ്രശസ്തനാണ് ഫ്രഞ്ച്.

അദ്ദേഹത്തിൻ്റെ ഭാര്യ മേരു ഗോഖലെ പറഞ്ഞു,”ഇന്ന് രാവിലെ 8.10 ന് എൻ്റെ പ്രിയപ്പെട്ട ഭർത്താവ് പാട്രിക് ഫ്രഞ്ച് ക്യാൻസറുമായി ധീരമായ പോരാട്ടത്തിന് ശേഷം ലണ്ടനിൽ വച്ച് അന്തരിച്ചു. അദ്ദേഹം ഒരു അസാധാരണ പിതാവും സുഹൃത്തും ഭർത്താവും അദ്ധ്യാപകനും അനേകർക്ക് ഉപദേഷ്ടാവുമായിരുന്നു. അദ്ദേഹത്തിൻ്റെ ദയയും സ്നേഹവും എന്നെന്നും നമ്മിൽ നിലനിൽക്കും. അദ്ദേഹം പോയി. സമാധാനത്തോടെ, കഷ്ടപ്പാടുകളില്ലാതെ,” പെൻഗ്വിൻ പ്രസ് ഗ്രൂപ്പിലെ മുൻ പ്രസാധകയായ ഗോഖലെ പറഞ്ഞു.

കോൺഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ, ചരിത്രകാരന്മാരായ വില്യം ഡാൽറിംപിൾ, രാമചന്ദ്ര ഗുഹ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *