യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു ഉപാധികളോടെ ജാമ്യം

NEWS

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു ഉപാധികളോടെ ജാമ്യം അനുവദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നാണ് ഫിറോസ് അടക്കമുള്ളവരെ റിമാന്‍ഡ് ചെയ്തത്.ജനുവരി 18നാണ് യൂത്ത് ലീഗ് മാര്‍ച്ച് നടന്നത്. ജനുവരി 23ന് ജാഥ നടത്തല്‍, പൊലീസിനെ ആക്രമിക്കല്‍, സ്വകാര്യ മുതല്‍ നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഫിറോസിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 14 ദിവസത്തെ റിമാന്‍ഡിനുശേഷം ഫിറോസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.രണ്ടു മുതല്‍ 29 വരെയുള്ള പ്രതികള്‍ക്ക് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *