ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദിവംഗതനായി

international

മുന്‍ മാര്‍പാപ്പ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയവെ ആണ് അന്ത്യം. വത്തിക്കാന്‍ വക്താവ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ആരോഗ്യനില മോശമായത്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുന്‍ പോപ്പിന്റെ ആരോഗ്യാവസ്ഥ അറിയിച്ചത്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടി 2013 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നത്. കത്തോലിക്ക സഭയുടെ തന്നെ 600 വര്‍ഷത്തെ ചരിത്രത്തില്‍ സ്ഥാനം രാജി വെക്കുന്ന ആദ്യ മാര്‍പാപ്പയായിരുന്നു എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍.

Leave a Reply

Your email address will not be published. Required fields are marked *