പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്താന്‍ കോടതി കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു.നാലാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.
അതിനിടെ സീല്‍ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കൂടി പരിശോധന തുറന്ന കോടതിയില്‍ ഇന്ന് നടക്കും. ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലാണ് സ്പെഷ്യല്‍ തപാല്‍ ബാലറ്റ് പെട്ടികളുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍.

