പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവം: ഡോക്ടര്‍ക്കെതിരെ കേസ്

പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ തലശേരി ജനറല്‍ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസ്. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജുമോനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. ഫുട്ബോള്‍ കളിക്കിടെയാണ് തലശേരി ചേറ്റംകുന്നം സ്വദേശിയായ പതിനേഴുകാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈ ഒടിഞ്ഞത്. പിന്നാലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ആശുപത്രിയിലെ ചികിത്സാപിഴവും സര്‍ജറിക്കുള്ള കാലതാമസവും വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചെന്നാണ് പരാതി ഉയര്‍ന്നത്.സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ […]

Continue Reading

ക്ഷീരദിനത്തില്‍ മില്‍മ ഫാക്ടറികളില്‍ സന്ദര്‍ശിക്കാം

ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഈ മാസം 25, 26 തിയതികളില്‍ മില്‍മ മേഖല യൂണിയന്റെ കീഴിലുള്ള ഡയറികള്‍ സന്ദര്‍ശിക്കാനും വിലയില്‍ ഇളവുകളോടെ ഉത്പന്നങ്ങള്‍ വാങ്ങാനും പൊതുജനങ്ങള്‍ക്ക് അവസരം. ഈ ദിവസങ്ങളില്‍ മില്‍മ നേരിട്ട് നടത്തുന്ന വില്പന കേന്ദ്രങ്ങളില്‍ നിരക്കിളവ് ഉണ്ടാകും. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.ദേശീയ ക്ഷീരദിനമായ 26ന് രാവിലെ മില്‍മയുടെ എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തലും മധുരപലഹാര വിതരണവും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയില്‍

പാലക്കാട് മയക്കുമരുന്നു വേട്ട. വാളയാറില്‍ 20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. എറണാകുളം സ്വദേശികളായ മുഹമ്മദ് അജീബ് (21), അശ്വിന്‍ (22), കണ്ണൂര്‍ സ്വദേശി സഞ്ജിത്ത് അലി(22), കോഴിക്കോട് സ്വദേശി നാജില്‍ മുഹമ്മദ്(21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബിടെക് വിദ്യാര്‍ഥികളാണ് നാലുപേരും.ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ഇവരുടെ കാറില്‍ വളര്‍ത്തുനായയുമുണ്ടായിരുന്നു.മെത്ത്, കല്ല് എന്നിങ്ങനെ പേരുകളില്‍ ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ മയക്കുമരുന്ന് വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും വലി […]

Continue Reading

നിലയ്ക്കല്‍-പമ്പ റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കരുതെന്നു ഹൈക്കോടതി

നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള റോഡരികില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ ബോര്‍ഡും മുദ്രയുമുള്ള വാഹനങ്ങള്‍ക്ക് ഈ ഉത്തരവു ബാധകമാണെന്നും ഹൈക്കോടതി. ശബരിമല തീര്‍ഥാടനം തുടങ്ങിയ സാഹചര്യത്തില്‍ സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡു വച്ച് പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തീര്‍ഥാടന കാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ […]

Continue Reading

ഹെലികോപ്ടറില്‍ വന്ന് ശബരിമല ദര്‍ശനം: പരസ്യം കൊടുത്ത സ്ഥാപനത്തിനെതിരേ കേസ്

ശബരിമല ദര്‍ശനത്തിനായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.കേസ് പരിഗണിക്കുന്നതിനായി ഇന്നു പ്രത്യേക സിറ്റിംഗ് നടത്തും. ഹെലികേരള എന്ന വെബ്‌സൈറ്റിലാണ് ശബരിമലയിലേക്ക് ദിനം പ്രതി സര്‍വീസ് നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. കൊച്ചിയിലെ ഹെലിപ്പാഡില്‍ നിന്ന് നിലയ്ക്കലിലെ […]

Continue Reading

ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.അതേസമയം ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോള്‍ അനുവദിച്ചിരുന്നു. നേത്രരോഗത്തിന്റെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയാണ്.2014 ഏപ്രിലില്‍ നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് […]

Continue Reading

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി; 38 എസ്പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി. 38 എസ്പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. ആലപ്പുഴ പൊലീസ് മേധാവി ജി. ജയ്‌ദേവിനെ എറണാകുളം എടിഎസ് (ഓപ്പറേഷന്‍) എസ്പിയായി നിയമിച്ചു. ചൈത്ര ജോണ്‍ തെരേസയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി പകരം നിയമിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എംഡിയാക്കി. തിരുവനന്തപുരം സിറ്റി ഡിസിപി അജിത് കുമാറിന് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവിയുടെ ചുമതല നല്‍കി. കെഎപി ബറ്റാലിയന്‍ കമാന്‍ഡന്റ് അങ്കിത് അശോകനെ […]

Continue Reading

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം: തിങ്കളാഴ്ച വാദം തുടരും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം തുടരും. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് ഡയറിയും അനുബന്ധരേഖകളും സാക്ഷിമൊഴിയും കഴിഞ്ഞദിവസം സിംഗിള്‍ബെഞ്ചില്‍ ഹാജരാക്കിയിരുന്നു. എല്‍ദോസ് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും സിംഗിള്‍ബെഞ്ച് നീട്ടി.ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിദ്യാസമ്പന്നയായ പരാതിക്കാരി എന്തുകൊണ്ടാണ് ആദ്യ മൊഴിയില്‍ പീഡനം നടന്നെന്ന പരാതി […]

Continue Reading

പാവയ്ക്കുള്ളില്‍ എംഡിഎംഎ ബംഗളൂരുവില്‍ നാലുപേര്‍ പിടിയില്‍

പിടിയിലായത് മലപ്പുറം, തൃശൂര്ർ സ്വദേശികള്‍ പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നാലുപേര്‍ ബംഗളൂരുവില്‍ പിടിയില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് എസ്.പവീഷും സംഘവുമാണ് പിടിയിലായത്. പിടിയിലായ പവീഷിന്റെ കൂടാതെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അഭിജിത്തിനെയും മറ്റ് രണ്ടുപേരേയും വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തു.88 ഗ്രാം എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സ്‌കാനര്‍ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

കൊച്ചിയില്‍ ബസ് ഉടമകള്‍ സമരത്തിലേക്കോ……..

സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പൊലീസും മോട്ടോര്‍ വാഹന വകുപ്പുംപലവിധത്തില്‍ പീഡിപ്പിക്കുകയാണെന്ന് കൊച്ചിയില്‍ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ ആരോപിച്ചു. പല സ്റ്റേഷനിലും നിസ്സാര കുറ്റങ്ങള്‍ക്കുപോലും ബസുകളെ കോടതിയില്‍ ഹാജരാക്കുന്നു. പല ദിവസങ്ങളിലും സര്‍വിസ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം 16ന് സൂചന സമരവും 30 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ കണ്‍വീനര്‍ കെ.ബി. സുനീര്‍, ജോണ്‍ ലൂക്കോസ്, ജോളി പവ്വത്തില്‍, കെ.എ. നജീബ്, ബാലകൃഷ്ണന്‍ കുറുവത്ത് എന്നിവര്‍ […]

Continue Reading