ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഈ മാസം 25, 26 തിയതികളില്‍ മില്‍മ മേഖല യൂണിയന്റെ കീഴിലുള്ള ഡയറികള്‍ സന്ദര്‍ശിക്കാനും വിലയില്‍ ഇളവുകളോടെ ഉത്പന്നങ്ങള്‍ വാങ്ങാനും പൊതുജനങ്ങള്‍ക്ക് അവസരം. ഈ ദിവസങ്ങളില്‍ മില്‍മ നേരിട്ട് നടത്തുന്ന വില്പന കേന്ദ്രങ്ങളില്‍ നിരക്കിളവ് ഉണ്ടാകും. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ദേശീയ ക്ഷീരദിനമായ 26ന് രാവിലെ മില്‍മയുടെ എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തലും മധുരപലഹാര വിതരണവും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

