സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പൊലീസും മോട്ടോര്‍ വാഹന വകുപ്പുംപലവിധത്തില്‍ പീഡിപ്പിക്കുകയാണെന്ന് കൊച്ചിയില്‍ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ ആരോപിച്ചു. പല സ്റ്റേഷനിലും നിസ്സാര കുറ്റങ്ങള്‍ക്കുപോലും ബസുകളെ കോടതിയില്‍ ഹാജരാക്കുന്നു. പല ദിവസങ്ങളിലും സര്‍വിസ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം 16ന് സൂചന സമരവും 30 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ കണ്‍വീനര്‍ കെ.ബി. സുനീര്‍, ജോണ്‍ ലൂക്കോസ്, ജോളി പവ്വത്തില്‍, കെ.എ. നജീബ്, ബാലകൃഷ്ണന്‍ കുറുവത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

