പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ചുചേര്‍ത്ത യോഗം ഉച്ചയ്ക്ക് പാര്‍ലമെന്‍റ് അനക്സ് ബില്‍ഡിംഗില്‍ നടക്കും.
യോഗത്തില്‍ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളുടെയും സഹകരണം സര്‍ക്കാര്‍ തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
