വഞ്ചന കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍

റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍.കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

ബജറ്റിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി

മുഖ്യമന്ത്രി പിണറായി വിജയനു നേരെ വഴിനീളെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംസ്ഥാന ബജറ്റിലെ വിലവര്‍ധന പ്രഖ്യാപനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ഇന്നു രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പ്് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി എത്തി ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തേക്കിറങ്ങിയത്.മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ […]

Continue Reading

സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും

ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ കക്ഷികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തിങ്കളാഴ്ച […]

Continue Reading

ന്യൂമോണിയ മാറാന്‍ മന്ത്രവാദം;മൂന്നുവയുകാരനെ പൊള്ളിച്ചുകൊന്നു

പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ച് 3 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു. മധ്യപ്രദേശിലെ ഷാഡോളിലാണ് സംഭവം. ന്യൂമോണിയ മാറാനുള്ള മന്ത്രവാദ ചികിത്സയെത്തതുടര്‍ന്നാണ്് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്.മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും.15 ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് ന്യൂമോണിയ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശ്വാസമെടുക്കുന്നതിനും കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിന്റെ പേരില്‍ ക്രൂരത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട […]

Continue Reading

സ്വര്‍ണ്ണം പവന് 500 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇന്ന് സംസ്ഥാനത്ത് 520 രൂപയുടെ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. റെക്കോര്‍ഡ് വിലയില്‍ ആയിരുന്നു ഈ ആഴ്ചയില്‍ സ്വര്‍ണവില.രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് […]

Continue Reading

ഝാര്‍ഖണ്ഡില്‍; മാവോയിസ്റ്റ് സാന്നിധ്യം;ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി

ഝാര്‍ഖണ്ഡിലെ ബുര്‍ഹ പഹഡ് മേഖലയില്‍ നിന്ന് മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെടിക്കോപ്പുകള്‍ പിടികൂടിയത്.ശക്തമായ സ്‌ഫോടനം നടത്താന്‍ കഴിയുന്ന സ്‌ഫോടക വസ്തുക്കളും ഈ തിരച്ചിലില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഇത്.തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മാവോയിസ്റ്റുകള്‍ പൊലീസുമായി വളരെ ശക്തമായ നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയ ഒരു മേഖലയാണ്. ഈ പ്രദേശത്ത് ഇപ്പോഴും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. കഴിഞ്ഞ […]

Continue Reading

സ്ഥാപകദിനാഘോഷം; സൗദിയില്‍ ഫെബ്രുവരി22, 23 തീയതികളില്‍ പൊതുഅവധി

സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളില്‍ സൗദിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും.വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

ഉത്സവ പറമ്പുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം; കൊലക്കേസ് പ്രതി പിടിയില്‍

ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണും, പേഴ്സും കവരുന്ന മോഷ്ടാവിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ ഉദയകുമാര്‍ എന്ന വിപിനിനെയാണ് പോലീസ് പിടികൂടിയത്. ആറങ്ങോട്ടുക്കര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ നിന്നും അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിനെ അറസ്റ്റുചെയ്തത്. ഇയാള്‍ മംഗലംഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ കൊന്നതുള്‍പ്പടെയുള്ള കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് കുറച്ചു ദിവസമായി ഇയാളെ തേടി ശക്തമായ […]

Continue Reading

തലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരോ?…

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കുനേരെ ആക്രമണം തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കുനേരെ ആക്രമണം. മ്യൂസിയത്തിനു സമീപം ബൈക്കില്‍ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയെ ആക്രമിച്ചത്. ഇന്നലെ രാത്രി 11.45ന് കനക നഗര്‍ റോഡിലാണ് സംഭവം. സാഹിത്യഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സ്ത്രീക്കുനേരെ അതിക്രമം നടന്നത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തും അടിയേറ്റു. സംഭവത്തില്‍ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് […]

Continue Reading

എൈഎസ്എല്‍; ബ്ലാസ്റ്റേഴ്സിനു പരാജയം

ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്സ്‌റ്റേഴ്‌സിന് പരാജയം. ഐഎസ്എല്‍ ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കൊമ്പന്‍മാരെ വീഴ്ത്തിയത്.മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ വിജയഗോള്‍ നേടി. സീസണില്‍ സില്‍വയുടെ 10-ാം ഗോളാണിത്. ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈര്‍ നേടിയ ഗോള്‍ റഫറി അനുവദിച്ചില്ല

Continue Reading