പാലങ്ങളെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക്  മാറ്റും : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കരിയിലമുക്ക് പാലം നാടിനു സമര്‍പ്പിച്ചു ജനങ്ങളെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക് ദീപാലങ്കരങ്ങള്‍ നടത്തി പാലങ്ങളെ മാറ്റുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലങ്ങളെ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല സഹകരണ സ്വകാര്യ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഈ വര്‍ഷം 50 പാലങ്ങളില്‍ ദീപാലങ്കര പ്രവര്‍ത്തനങ്ങള്‍ നടത്തും.കായംകുളം, ബേപ്പൂര്‍ മണ്ഡലങ്ങളിലെ രണ്ടു പാലങ്ങള്‍ ഇത്തരത്തില്‍ ദീപാലങ്കരമാക്കിയിരുന്നത്  വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. […]

Continue Reading

പട്ടികജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണം: മന്ത്രി കെ. രാധാകൃഷ്ണന്‍

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വികസന  വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാര വികേന്ദ്രീകരണത്തിന്റെ കാതലായ ലക്ഷ്യം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും, സേവനങ്ങളും, പിന്നോക്ക വിഭാഗങ്ങള്‍ക്ക് എത്തിക്കുക എന്നതാണ്.  ഇതിനായി പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥര്‍ […]

Continue Reading

മൂലൂര്‍ സ്മരണ കാലഘട്ടത്തിന്റെ വെളിച്ചം: മന്ത്രി വീണാ ജോര്‍ജ്

മൂലൂരിന്റെ ദീപ്തമായ സ്മരണ ഈ കാലഘട്ടത്തെ നയിക്കുന്ന വെളിച്ചമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ 154 -മത് ജയന്തി ആഘോഷവും ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ 34 -മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സാമൂഹിക പ്രതിബദ്ധതയോടെ വരും തലമുറകള്‍ക്ക് വേണ്ടി ചെയ്യണമെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് മൂലരിന്റെ സ്മരണ നല്‍കുന്നത്. മൂലൂരിനെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ളവര്‍ നമ്മുടെ പൂര്‍വികരുടെ മനസില്‍ വരുത്തിയ മാറ്റങ്ങളിലൂടെയാണ് സമൂഹത്തില്‍ മാറ്റം […]

Continue Reading

മോക്ഡ്രിൽ സംഘടിപ്പിച്ച് ദുരന്ത പ്രതിരോധ സംവിധാനം വിലയിരുത്തി

റെഡ് അലോട്ട് പ്രഖ്യാപിച്ച് പീരുമേട് താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകി എല്ലാ എമർജൻസി റെസ്പോൺസ് ടീമുകളും പ്രവർത്തന നിരതമാക്കിയായിരുന്നു മോക്ഡ്രിൽ. കഴിഞ്ഞ ദിവസം രാവിലെ 11ന് താലൂക്ക് എമർജൻസി ഓപ്പറേഷൻ സെല്ലിൽ നിന്ന് മഞ്ചുമല വില്ലേജ് ഓഫീസർ നൽകിയ ഫോൺ സന്ദേശത്തിൽ മഞ്ചുമല രാജമുടി ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതായും ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിൽ അറിയിച്ചു. മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ഡി ഇ ഒ സി യിൽ നിന്ന് പഞ്ചായത്ത് […]

Continue Reading

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടിയന്തരമായി നഗരത്തില്‍ തന്നെയുള്ള മറ്റൊരു കെട്ടിടത്തില്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് കത്തു നല്‍കി. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ടി. […]

Continue Reading

ഗോത്രജനതയുടെ അവകാശ സംരക്ഷണം
നീതി ഉറപ്പാക്കും –  പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍

ഗോത്രജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആദിവാസികളുമായി ബന്ധപ്പെട്ട വിവിധപ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ നിയമപരമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ ജനകീയമായി ഇടപടലുകളും പ്രയോജനപ്പെടുത്തണം. ഭൂമി സംബന്ധമായ വിഷയങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളിലും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ആദിവാസി വിഭാഗം ഇരകളായി മാറുന്ന സാഹചര്യമാണുളളത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  കൂട്ടായ […]

Continue Reading

ചിറ്റൂര്‍ ബ്ലോക്കില്‍ വാട്ടര്‍ എ.ടി.എം ഉദ്ഘാടനം ചെയ്തു

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ ഉദ്ഘാടനം് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് നിര്‍വഹിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.സിന്ധു, ജെ. മഹേഷ്,  എന്‍.കെ മണികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി സരോജ, കെ.വിജയന്‍, ബാബുരാജ്, വി. ഹരിപ്രസാദ്, കെ. സരിത, കെ.സതീഷ് കുമാര്‍, […]

Continue Reading

ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ആദരവ്

ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കും. വാഹനപാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ മികവുറ്റതാക്കും. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. വൃത്തിയും ശുദ്ധിയുമുള്ള തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ […]

Continue Reading

പൊതുമരാമത്ത് മേഖലയില്‍ കാലാനുസൃത മാറ്റങ്ങള്‍ നടപ്പാക്കും: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

കാലാനുസൃതമായ മാറ്റങ്ങള്‍ പൊതുമരാമത്ത് മേഖലയില്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചടയമംഗലം നിയോജക മണ്ഡലത്തിലെ കിഴക്കുംഭാഗം-പാങ്ങോട്, മുള്ളിക്കാട്-കൊല്ലായില്‍ റോഡുകളുടെ  നവീകരണഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.റോഡുകളുടെ നിര്‍മ്മാണം ഗുണമേ• ഉറപ്പാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കും. പരിപാലനകാലാവധിയില്‍ റോഡുകള്‍ തകര്‍ന്നാല്‍ ഉത്തരവാദിത്തം കരാറുകാര്‍ക്കാണ് എന്ന വിവരം ഉള്‍ക്കൊള്ളുന്ന 3000ത്തോളം ബോര്‍ഡുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചുകഴിഞ്ഞു. പരിപാലനകാലാവധി കഴിഞ്ഞ ശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്കായി റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനവും ഏര്‍പ്പെടുത്തി, പൊതുമരാമത്ത് വകുപ്പിന്റെ 20,000 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. ഓരോ 45 ദിവസത്തിലും […]

Continue Reading

കണ്ണൂർ വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം

നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്.വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് തളിപ്പറമ്പ്- ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്

Continue Reading