സംവിധായക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞു അശ്ലീല സിരീസില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മിയെ പോലീസ് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നില്‍ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിക്കാരന്‍.തിരുവനന്തപുരം അരുവിക്കരയിലെ […]

Continue Reading

ഉത്സവത്തിനിടെ ആനയിടഞ്ഞു, ഏഴുപേര്‍ക്ക് പരിക്ക്

കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പാലക്കാട് ഉത്സവത്തിനിടെ ഇടഞ്ഞ് എഴുപേര്‍ക്ക് പരിക്ക്. പാടൂര്‍ വേലക്കിടെ എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു പിന്നാലെയാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.പിന്നില്‍ നിന്ന ആന ചിഹ്നം വിളിച്ചതില്‍ പ്രകോപിതനായ രാമചന്ദ്രന്‍ ഇടയുകയായിരുന്നു. ആന പെട്ടന്ന് മുന്നോട്ട് ഓടിയതോടെ ജനങ്ങളും പരിഭ്രാന്തരായി ഓടി. ഒന്നാം പാപ്പാന്‍ ആനയുടെ മുന്നിലുണ്ടായിരുന്നു. ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയില്‍പ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് […]

Continue Reading

മധ്യപ്രദേശിലെ സിധിയിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു, 61ലധികം പേർക്ക് പരിക്ക്

മധ്യപ്രദേശിലെ സിധി ജില്ലയിൽ ചുർഹട്ട് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൊഹാനിയ ടണലിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് വൻ വാഹനാപകടം നടന്നത്. രാത്രി 9.00 ഓടെ, അതിവേഗ ബൾക്കറിൻ്റെ കൂട്ടിയിടിയെത്തുടർന്ന് മൂന്ന് ബസുകൾ പരസ്പരം കൂട്ടിയിടിച്ചു. സത്‌നയിൽ സംഘടിപ്പിച്ച കോൾ ട്രൈബ് മഹാകുംഭത്തിൽ നിന്ന് ആളുകളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു ഈ ബസുകൾ. അപകടത്തിൽ 15 പേർ മരിക്കുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ മാതാ ശബരിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോൽ മഹാകുംഭ് എന്ന […]

Continue Reading

ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

ആതിഥേയരായ ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. ജയിക്കാന്‍ 165 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് 158 റണ്‍സില്‍ പിടിച്ചുകെട്ടിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് ടിക്കറ്റെടുത്തത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒരു ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയെ നേരിടും. നാല് വിക്കറ്റ് വീഴ്ത്തിയ അയബോംഗ ഖാകയും മൂന്ന് വിക്കറ്റ് നേടിയ ഷബ്നിം ഇസ്മയ്ലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

Continue Reading

അയല്‍വീട്ടിലെ തര്‍ക്കം പരിഹരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു

അയല്‍വീട്ടിലെ തര്‍ക്കം പരിഹരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഒറ്റപ്പാലം വാണിയംകുളത്ത് പനയൂര്‍ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ശ്രീജിത്തിന്റെ സുഹൃത്തുക്കളായ നാലുപേര്‍ക്കും കുത്തേറ്റു. പ്രതി പനയൂര്‍ മിനിപ്പടി സ്വദേശി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണു സംഭവം. സ്ഥിരം മദ്യപിച്ചു മാതാപിതാക്കളോടു കലഹിക്കുന്ന ജയദേവനെ ശ്രീജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സംഭവം. മാതാപിതാക്കളോടു തര്‍ക്കിച്ചുകൊണ്ടിരുന്ന ജയദേവന്‍, ശ്രീജിത്തിനും സുഹൃത്തുക്കള്‍ക്കും നേരെ തിരിയുകയായിരുന്നു. ശ്രീജിത്തിനെ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]

Continue Reading

കോട്ടയം ചലച്ചിത്രമേളയിൽ ഇന്ന് സെമിനാറും  എക്സിബിഷനും

കോട്ടയത്തിന്റെ സമ്പന്നമായ സിനിമാചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി തിരുനക്കര പഴയ പോലീസ് മൈതാനത്ത് തയ്യാറാക്കുന്ന ‘തമ്പ് ‘ ഇന്നു മുതൽ സജീവമാകും.  കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി  രാവിലെ 10.30 ന് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പുനലൂർ രാജന്റെ അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ നടക്കും. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 11 ന് ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്രനിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. ‘കോട്ടയത്തിന്റെ സിനിമാ ചരിത്രം’ എന്ന വിഷയത്തിൽ മലയാള […]

Continue Reading

സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകൾ : മന്ത്രി വി. എൻ വാസവൻ

സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി. എൻ വാസവൻ. അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവീകതയുടെ  സന്ദേശം രാജ്യാന്തരതലത്തിൽ ഉയർത്താൻ  സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ചമിൻ ബെയ് ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങൾക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്. ജോൺ ഏബ്രാഹം, അരവിന്ദൻ , അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർത്ഥത്തിലും സാംസ്കാരിക സമ്പന്ന […]

Continue Reading

പട്ടാമ്പി മിനി വൈദ്യുതി ഭവനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

പട്ടാമ്പി ഇലക്ട്രിക്കല്‍ ഡിവിഷന്‍, സബ് ഡിവിഷന്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതിനായി നിര്‍മ്മിച്ച പട്ടാമ്പി മിനി വൈദ്യുതി ഭവനം  വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 5000 ചരുതശ്രയടി വിസതീര്‍ണ്ണത്തില്‍ 1.10 കോടി ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി,  പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍-ചാര്‍ജ് പി.ടി മുഹമ്മദ്കുട്ടി, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം നീരജ്, […]

Continue Reading

ചലച്ചിത്രമേളയുടെ ‘വൈബി’ൽ കോട്ടയം

ആദ്യദിനംതന്നെ സിനിമാലഹരിയുടെ ‘വൈബി’ലേക്കിറങ്ങി കോട്ടയം നഗരം. കോട്ടയം നഗരം കണ്ട ഏറ്റവും വിപുലമായ രാജ്യാന്തര ചലച്ചിത്രമേളയുടെ തുടക്കം മുതൽ തന്നെ സിനിമാപ്രേമികൾ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്. അനശ്വര, ആഷ തിയറ്ററുകളിൽ രാവിലെ 9.30ന് ആദ്യഷോകൾ തുടങ്ങിയപ്പോൾ മുതൽതന്നെ ആൾക്കൂട്ടമായിരുന്നു. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ചലച്ചിത്ര ആരാധകരുടെ നീണ്ട നിരയാണു ചലച്ചിത്രോത്സവവേദികളിൽ ദൃശ്യമായത്. മേളയുടെ ആദ്യദിനം തന്നെ സിനിമാ ആസ്വാദകർ നിറഞ്ഞെത്തിയതിന്റെ ആഘോഷത്തിലാണ് സിനിമാപ്രവർത്തകരും. ഉദ്ഘാടനചിത്രത്തിനു പുറമേ മൂന്നുവീതം ചിത്രങ്ങളാണ് ആദ്യദിനത്തിൽ പ്രദർശിപ്പിച്ചത്. സിനിമ ചരിത്രം പറയുന്ന പുസ്തകങ്ങളുമായി […]

Continue Reading

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങി : മന്ത്രി ജി. ആര്‍ അനില്‍

സംസ്ഥാനത്ത്  ഒന്നര വര്‍ഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങിയതായും മൂന്ന് സുഭിക്ഷാ ഹോട്ടലുകള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും പൊതുവിതരണ-ഉപഭോക്തകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെട്ട വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ വാണിയംകുളത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സുഭിക്ഷ ഹോട്ടലുകളിലൂടെ വിഭവസമൃദ്ധമായ ഭക്ഷണമെന്ന ആശയമല്ല നടപ്പാക്കുന്നത്, പട്ടിണി കൂടാതെ കഴിയാനും വിശപ്പ് മാറ്റാനുമുള്ള ഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതി […]

Continue Reading