വിമർശനങ്ങളുടെ അതിരെവിടെ; ചർച്ചയുമായി ഓപ്പൺ ഫോറം

സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ വിമർശനങ്ങൾക്ക് നിർഭയമായി മറുപടി നൽകാൻ സിനിമാസൃഷ്ടാക്കൾക്കാകണമെന്ന് പൊതു പ്രവർത്തകൻ കെ. അനിൽകുമാർ പറഞ്ഞു. സോഷ്യൽ മീഡിയ നിരൂപണം സിനിമയ്ക്ക് ഭീഷണിയോ എന്ന വിഷയത്തിൽ കോട്ടയത്തെ ചലച്ചിത്രമേളയോടനുബന്ധിച്ച് അനശ്വര തിയറ്ററിൽ സംഘടിപ്പിച്ച  ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന കൃത്രിമ നിരൂപണങ്ങൾ നീണ്ടു നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കലയിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ് നിരൂപണമെന്നും കലാ വിമർശം കൂടി ചേരാതെ കല പൂർണമാകില്ലെന്നും ചലച്ചിത്ര നിരൂപകൻ അജു നാരായണൻ പറഞ്ഞു. ഒരുതരത്തിൽ […]

Continue Reading

നാഗാലാൻഡിൽ 84% പോളിംഗ് രേഖപ്പെടുത്തി, മേഘാലയയിൽ 76%

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 76.66 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ നാഗാലാൻഡിൽ തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ 84.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് രണ്ടിനാണ്. വോട്ടുചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, മേഘാലയയിൽ ആദ്യത്തെ അഞ്ച് വോട്ടർമാർക്കും 18 തികഞ്ഞ ആദ്യമായി വോട്ടു ചെയ്യുന്ന എല്ലാവർക്കും മെമൻ്റോകൾ നൽകി. നാഗാലാൻഡിൽ ബിജെപിയുമായി അഞ്ച് വർഷമായി സഖ്യമുണ്ടാക്കിയതിന് ശേഷമാണ് നിലവിലെ മുഖ്യമന്ത്രി നെയ്ഫിയു റിയോ വീണ്ടും ജനവിധി തേടുന്നത്. ഭരണകക്ഷിയായ […]

Continue Reading

2023 ലെ സെസാർസ് അവാർഡിന് ശേഷം ബ്രാഡ് പിറ്റ് കാമുകി ഇനെസ് ഡി റാമോണിനൊപ്പം

പിന്നീട് 59 കാരനായ നടൻ തൻ്റെ പേരിൽ കിംവദന്തികൾ പ്രചരിക്കുന്ന കാമുകി ഇനെസ് ഡി റാമോണിനൊപ്പം (29) ആഫ്റ്റർ പാർട്ടിയിൽ ചേർന്നു. ചടങ്ങ് ആരംഭിക്കുന്നതുവരെ പരിപാടിയിൽ ബ്രാഡ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം രഹസ്യമാക്കിവെച്ചിരുന്നു. നടൻ ഡേവിഡിനും വിർജീനി എഫിറയ്‌ക്കും അദ്ദേഹം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സമ്മാനിച്ചു. 1995-ലെ Se7en, 1999-ലെ ഫൈറ്റ് ക്ലബ്, 2008-ലെ ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രോജക്ടുകളിൽ ബ്രാഡ് ഡേവിഡുമായി സഹകരിച്ചിട്ടുണ്ട്. അദ്ദേഹം സംവിധായകന് […]

Continue Reading

ഡൽഹി എക്സൈസ് അഴിമതി കേസ്, മനീഷ് സിസോദിയയെ മാർച്ച് 4 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യ എക്സൈസ് നയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രാദേശിക കോടതി അഞ്ച് ദിവസത്തെ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കസ്റ്റഡിയിൽ വിട്ടു. മദ്യ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സ്വകാര്യ വ്യക്തികൾക്ക് ടെൻഡറിന് ശേഷമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലും ക്രമക്കേട് നടന്നുവെന്ന കേസിൽ നടന്ന അന്വേഷണത്തിലാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചത്.എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിനിടെ ഉത്തരങ്ങളിൽ നിന്ന് […]

Continue Reading

കോട്ടയം ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല

ലോകസിനിമയുടെ വലിയ ക്യാൻവാസുമായി കോട്ടയത്തെ ഇന്റനാഷണലാക്കിയ പകലിരവുകൾ സമ്മാനിച്ച ചലച്ചിത്രമേള അനുഭവത്തിന് നാളെ കൊടിയിറക്കം. ചലച്ചിത്ര ആരാധകരെ അഞ്ചുദിവസക്കാലം ആവേശത്തിലാഴ്ത്തിയ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന പരിപാടികൾ വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്റിൽ നടക്കും. സമാപന ചിത്രമായി ഇറാനിയൻ സിനിമ ‘നോ ബിയേഴ്‌സ്’ പ്രദർശിപ്പിക്കും. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചത്. സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം ഉതമ, ഫിറാസ് […]

Continue Reading

‘ചരിത്രത്തിന് വർത്തമാനകാലത്തെ വേട്ടയാടാൻ കഴിയില്ല’ – റോഡുകളുടെയും സ്ഥലങ്ങളുടെയും പേരുമാറ്റാനുള്ള അപേക്ഷ സുപ്രീം കോടതി തള്ളി

സുപ്രീം കോടതി “നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി മാറരുത്”,’വിദേശ അധിനിവേശക്കാരുടെ’ പേരിലുള്ള റോഡുകളുടെയും സ്ഥലങ്ങളുടെയും പേര് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. “ഒരു രാജ്യത്തിന് ഭൂതകാലത്തിൻ്റെ തടവുകാരനായി തുടരാനാവില്ല. നിയമവാഴ്ച, മതേതരത്വം, ഭരണഘടനാവാദം എന്നിവയുമായി ഇന്ത്യ ഇഴുകി ചേർന്നുകിടക്കുന്നു, ആർട്ടിക്കിൾ 14 തുല്യതയും നീതിയും ഉറപ്പുനൽകുന്നു, ”ജസ്റ്റിസുമാരായ കെ.എം. ജോസഫും ബിവി നാഗരത്‌നയും ഈ വിഷയത്തിൽ ഹർജിക്കാരനായി ഹാജരായ അഭിഭാഷകൻ അശ്വിനി ഉപാധ്യായയോട് പറഞ്ഞു. “ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടത് […]

Continue Reading

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി നിർദേശപ്രകാരമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവിധ വിധിന്യായങ്ങൾ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ട്. ആറ് വർഷമായി വിചാരണ തീരാതെ ജയിലിൽ പ്രതി തുടരുമ്പോൾ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പൾസർ സുനിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിൽ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ അതിജീവിതയുടേത് ഉള്‍പ്പെടെ പള്‍സര്‍ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ നിര്‍ദേശം നല്‍കിയിരുന്നു. […]

Continue Reading

മാര്‍ച്ച് 1 മുതല്‍ പി.ജി. ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോര്‍ജ്

താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ സേവനം ലഭ്യമാകും മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളേജുകളിലെ സ്‌പെഷ്യലിറ്റി […]

Continue Reading

കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ

കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണി (27) യെയാണ് കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ പ്രാര്‍ഥനയ്ക്ക് വരാത്തതിനെത്തുടര്‍ന്ന് കൂടെയുള്ളവര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടത്. മുറിയില്‍നിന്ന്‌ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ […]

Continue Reading