രണ്ടാം ഇ.എം.എസ്സ്.മന്ത്രിസഭയുടെ കാലം. ഉദരവേദനയെ തുടർന്ന് മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ.കെ.എന്‍.പൈ അഡ്‌മിറ്റു ചെയ്യുന്നു. പരിശോധനയില്‍ ഉദരത്തില്‍ വലതു ഭാഗത്തായി ഒരു മുഴ.സർജൻ പ്രൊഫസ്സര്‍ ഡോ.സി.കെ പി.മേനോനുമായും പൈ സാര്‍ കൂടിയാലോചിച്ചു. ഒരുസാധാരണ രോഗിയും സാധാരണ ഡോക്ടറുമായിരുന്നുവെങ്കില്‍
3 രോഗസാധ്യതകളാണു ചിന്തിക്കുക.
1.അക്കാലത്തു സാധാരണമായിരുന്ന, അമീബിയാസിസ് കൊണ്ടുണ്ടാകുന്ന. അമീബോമ എന്ന മുഴ (Ameboma)
2.അത്ര വിരളമല്ലാത്ത, ക്ഷയരോഗ ബാധ.(Intestinal TB)
- അവസാനമായി കാന്സര്‍(Ca Colon)
.
സാധാരണ ഡോക്റ്ററാണെങ്കില്‍,സാധാരണ രോഗിയുമെങ്കില്‍ , എമറ്റിന്‍ കുത്തിവയ്പ്പ്
ഒരു കോർസ് 6 എണ്ണം കൊടുക്കും. സൂര്യ പ്രകാശത്തില്‍ മഞ്ഞ് എന്ന പോലെ മുഴ ഉരുകിപ്പോകും.
ഫലം കിട്ടാത്തപക്ഷം ടി.ബി.ക്കുള്ള ചികിത്സ തുടങ്ങും. ഫലം കാണാതെ വന്നാല്‍ കാൻസർ എന്നു തീരുമാനിക്കും.
ലോകശ്രദ്ധ ആകർഷിച്ച മന്ത്രിമുഖ്യനു വെറും സാധാരണക്കാരൻ്റെ രോഗം എന്നു പറയാന്‍ ഇരുവർക്കും മടി.
അക്കാലത്തെ ഏറ്റവും പ്രഗല്ഭ രോഗനിർണ്ണയ വിദഗ്‌ദ്ധനായ ഡോ.ശങ്കര രാമനെ അവര്‍ വിദഗ്‌ദ്ധാഭിപ്രായത്തിനായി ക്ഷണിച്ചു .എം.ബി.ബി.എസ്സ് പോലുമില്ലാത്ത എല്‍.എം.പി (LMP)ക്കാരനായ ശങ്കര്‍ രാമനെ രോഗനിർണ്ണയത്തില്‍ ആർക്കും തോല്പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ രോഗനിർണ്ണയത്തിനു സ്കാനിംഗ്, എൻഡോസ്കോപ്പി തുടങ്ങിയവ കണ്ടുപിടിക്കുന്നതിനു മുൻപാണിത്. എന്നോര്‍ക്കുക . മുണ്ടുടുത്തു മുറിക്കയ്യന്‍ ഷട്ടുമായാണു സ്വാമി വരുക. വിവരങ്ങള്‍ ചോദിച്ചറിയാന്‍ 45 മിനിട്ട്. പരിശോധനക്ക് ഒരു മണിക്കൂര്‍.
അങ്ങനെ ഒരു പരിശോധനക്ക് ഈ.എം.എസ്സ് ആദ്യമായിട്ടായിരിക്കും വിധേയനായത്. അവസാനം അദ്ദേഹം തീർപ്പു കല്പ്പിച്ചു .അമീബിയാസിസ് തന്നെ. ഒരു കോർട്സ് എമറ്റിന്‍ കൊടുക്കുക. വെറും ഇത് കേട്ടപ്പോള്‍ ഈ.എമ്മിനും പാർട്ടിക്കും പോളിറ്റ് ബ്യൂറൊയ്ക്കും വീണ്ടും സംശയം.
ന്യൂഡൽഹിയിലെ പ്രശസ്ത സർജൻ ഡോ.ആര്‍.ഡി അയ്യരെ(Durai Svami Ayyar) അവര്‍ ക്ഷണിച്ചു വരുത്തി. ( ഡോ.അയ്യര്‍ ഡോ ശങ്കരരാമൻ്റെ സ്വന്തം സഹോദരനാണ്)
ഡോ.അയ്യർക്കു രോഗനിര്‍ണ്ണയത്തിനു വെറും പത്തു മിനിട്ടു മതിയായിരുന്നു.
വെളിയിലേക്കിറങ്ങിയ ഡോക്റ്ററോട്` മന്ത്രിസഭയീല്‍ കെ.ആര്‍ ഗൗരി
(അക്കലത്ത് പേരില്‍ അമ്മ ചേർത്തിരുന്നില്ല) അഭിപ്രായം ചോദിച്ചു.
“ചികിത്സിക്കുന്ന ഡോക്ടറോട് പറയാം” എന്നായിരുന്നു ഉടന്‍ വന്ന മറുപടി.
അമീബോമ ആകാനാണ് വഴി.
കൃത്യമായറിയാന്‍ ഓപ്പറേഷനും ബയോപ്സി പരിശോനയും വെണം. അതിനു മുന്പ്ക ഒരു കോർട്സ് എമറ്റിന്‍ കൊടുക്കുക. പാർട്ടിക്കും പോളിറ്റ് ബ്യൂറോയ്ക്കും തൃപ്തി വന്നില്ല.
അവര്‍ ഈ.എമ്മിനെ ചികിത്സിക്കാനായി ഈസ്റ്റ് ജര്മ്മനനിയില്‍ കൊണ്ടുപോയി. അതിനിടെ എമറ്റിന്‍ കോർട്സ് തീർന്നിരുന്നു.
രോഗവിമുക്തി വന്നത് നമ്മുടെ ഡോക്റ്ററന്മാരുടേ ചികിത്സ കൊണ്ടെന്നു നാമും, നമ്മുടെ ഡോക്റ്ററന്മാരും; ഈസ്റ്റ് ജർമ്മ നിയിലെ ചികിത്സ കൊണ്ടെന്നു പാർട്ടിയും പറഞ്ഞു. (പാവം എമറ്റിന്‍, നമ്മുടെ നാട്ടിലെ ലക്ഷ്ക്കണക്കിനു പാവങ്ങളെ അവനാണു രക്ഷിച്ചത്)
ഒരു സാധരണ എം.ബി.ബി.എസ്സ് ഡോക്ടർക്കു ചികിത്സിച്ചു ഭേദമാകാവുന്ന രോഗമാണ് അന്നും ഇന്നും അമീബിയാസിസ്.
Reference
ഡോ.രാജശേഖരന്‍ നായര്‍
Evolution of Modern Medicine in Kerala (TBS Books May 2001)
