മനോരമ വാർത്ത തെറ്റ്‌

Kerala Politics

സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്ന മലയാള മനോരമയിൽ വന്ന വാർത്തയുടെ വിശദീകരണവുമായി സിപിഐ എം നേതാവ്‌ കെ സുരേഷ്‌ കുറുപ്പ്‌. ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ സുരേഷ്‌ കുറുപ്പിൻ്റെ വിശദീകരണം

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൻ്റെ പൂർണ്ണരൂപം

ഇന്നത്തെ (18 ഡിസംബർ 2022 ) മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന ഒരു വാർത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്.ഞാൻ രാഷ്‌ട്രീയപ്രവർത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാർത്തയിൽ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ, ‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ‘ എന്നതാണത്. വേണമെങ്കിൽ ഒരാഴ്‌ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാൻ പറഞ്ഞതല്ല.എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്‌ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും. എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *