വിവാഹത്തിനുമുമ്പ്
ഡോ. കാനം ശങ്കരപ്പിള്ള മുപ്പതുവർഷം മുമ്പാണ്. വൈക്കം താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിനോക്കുന്ന കാലം. പ്രസ്തുത ആശുപത്രിയിൽ ജോലി നോക്കുന്ന ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ലേഖകൻ. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികൾ വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിൽ എത്തുമായിരുന്നു.ഭാരതീയസൗന്ദര്യസങ്കല്പമനുസരിച്ച് സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ഒരു ഇരുപത്തിമൂന്നുകാരി ഒരുദിവസം ഭർത്താവുമൊത്ത് ചികിത്സാനിർദ്ദേശത്തിനു വന്നു. നളനും ദമയന്തിയുംപോലെ, ഉഷയും അനിരുദ്ധനുംപോലെ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രണ്ടിണക്കിളികൾ. വിവാഹിതരായിട്ട് ആറുമാസമായി. ആറുമാസത്തിനുള്ളിൽ ഗർഭിണിയായി എന്ന പരാതിയുമായി അക്കാലത്ത് ദമ്പതികൾ എത്തിത്തുടങ്ങിയിരുന്നില്ല. ഈ കേസിൽ അതായിരുന്നില്ല പ്രശ്‌നം. പെൺകുട്ടിക്ക്, സൗകര്യത്തിനുവേണ്ടി നമുക്കവളെ സുന്ദരിക്കുട്ടി […]
Continue Reading