ബീജവാഹിനിക്കുഴലിലെ ഗർഭധാരണം

Doctor's World

(Ectopic ptegnancy)

ഡോ.വിജയലക്ഷ്മി കുഞ്ഞമ്മ മുഖർജി

ബീജവാഹിനി ക്കുഴലിലെ ഗർഭധാരണം പൊട്ടി ഉദരത്തില് ശേഖരിക്കപ്പെടുന്ന രക്തം മാതാവിനു തന്നെ കുത്തിവയ്ക്കുന്ന ഓട്ടോ ട്രാന്സ്ഫ്യൂഷന് ചികിത്സാ രീതി ആദ്യമായി കാട്ടി തന്ന അഭിവന്ദ്യ ഗൈനക് ഗുരുനാഥയെ ഓർമ്മിക്കുന്നു.

1983 ലാവണം. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചാര്‍ജ് എടുത്ത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു കാണും. അവിടെ ബിരുദാനന്തര യോഗ്യത ഉള്ള ആദ്യ ഗൈനക് ഡോക്ടര്‍. ഇറ്റാലിയന്‍ MD ബിരുദധാരിയായഒരു വനിത ഉണ്ടെങ്കിലും ഇറ്റാലിയന്‍ MD നമ്മുടെ MBBS ന്‍റെ അത്ര നിലവാരം ഇല്ലാത്ത കോര്‍സ് ആണ്. സാധാരണ കന്യാസ്ത്രീകള്‍ ആണ് ഈ ബിരുദം നേടി പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ജോലി നോക്കിയിരുന്നത് .

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്ന സൗകര്യം ഒന്നും ചേര്‍ത്തല ഇല്ലായിരുന്നു .എന്നാല്‍ രോഗികളോ കൂടുതലും .ഓപ്പറേഷന്‍ തീയറ്ററിനു മുമ്പിലെ വരാന്തയില്‍ അത്യാവശം രോഗികളെ പരിശോധിക്കാന്‍ സൗകര്യം ഉണ്ട് . സര്‍ജന്‍ അവിടെ വച്ച് അത്യാവശ്യം ചില രോഗികളെ പരിശോധിക്കും .

ഞാന്‍ ചെല്ലുമ്പോള്‍ സര്‍ജന്‍ ഒരു സ്ത്രീയ പരിശോധിച്ച ശേഷം “ഇവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല വേഗം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പൊയ്ക്കോ” എന്ന് പറയുന്നത് കേട്ട് കൊണ്ടാണ് ഞാന്‍ അങ്ങോട്ട്‌ ചെന്നത്.

ഒരു സ്റാഫ് നേഴ്സ് കരഞ്ഞു കൊണ്ട് നില്‍ക്കുന്നു .രോഗി അവരുടെ സ്വന്തം സഹോദരി ആണ് .

“ഒന്ന് നോക്കുമോ?” എന്നായി മറ്റൊരു സിസ്റര്‍ .

ഒരു ഡോക്ടര്‍ പറഞ്ഞു വിടുന്ന രോഗിയെ മറ്റൊരു ഡോക്ടര്‍ ചികിത്സിക്കാന്‍ തുടങ്ങുന്നത് എത്തിക്സ് പ്രകാരം ശരിയല്ലല്ലോ .

സര്‍ജന്റെ അനുമതി വാങ്ങി ആ സ്ത്രീയെ ആദ്യം ഒന്ന് അടിമുടി നോക്കി .

രണ്ടാമത് പള്‍സു നോക്കി .മൂന്നാമത് അടിയിലത്തെ കണ്‍ പോള താഴേയ്ക്ക് വലിച്ച് ഉള്‍വശം നോക്കി .നല്ല പച്ച കമുകിന്‍ കൂമ്പാള പോലെ ഇരിക്കുന്നു .

“ഡോകടറേ ഞാനൊന്ന് തുറന്നോട്ടെ?”

എന്ന് ചോദിച്ചു ഞാൻ.

അദ്ദേഹം സമ്മതിച്ചു .ബ്ലഡ് കൊടുക്കാനുള്ള സാമഗ്രികളും നാല് ADC ബോട്ടിലുകളും ഉടന്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ച ശേഷം രോഗിയെ എടുത്ത് ഓപ്പറേഷന്‍ മേശയില്‍ കിടത്തി പെട്ടെന്ന് വസ്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചു .

രോഗിയുടെ ശരീരം വൃത്തിയാക്കാനോ ഷേവ് ചെയ്യാനോ നേഴ്മസുമാര്‍ കൈകഴുകാനോ ഓപ്പറേഷന്‍ വേഷം ധരിക്കാനോ ഒന്നും സമയം കളയരുത് “എടുക്കൂ സ്കാല്‍പ്പല്‍”(ശസ്ത്ര ക്രിയ ചെയ്യാനുള്ള കത്തി) എന്ന് ഞാന്‍ ആജ്ഞാപിച്ചു .

കൈ പോലും കഴുകാതെ ഗ്ലൗസ് ഇടാതെ നേര്സുമാര്‍ അമ്പരന്നു നില്ക്കവേ, അത് കൊണ്ട് അടിവയറ്റില്‍ നാലിഞ്ചു നീളത്തില്‍ ഒരു കീറല്‍ . കൈ അകത്തിട്ടു പൊട്ടിയ ബീജവാഹിനി ക്കുഴല്‍ കണ്ടെത്തി അത് ക്ലാമ്പ് ചെയ്തു .

“ഇനി സാധാരണ ചെയ്യാറുള്ള രീതിയില്‍ ആവാം”

എന്ന് പറഞ്ഞു ഞാന്‍ കൈകഴുകാനും ഗൌണ്‍ ഇറാനും ഗ്ലൗസ് (കയ്യുറ ) ഇടാനും പോയി .

എല്ലാം കുടെ മൂന്നു മിനിറ്റ് എടുത്തു കാണും .

ഒരു ചലച്ചിത്ര ഗാനം എടുക്കുന്ന സമയം (പണ്ട് എരുമേലിയില്‍ ജോലി നോക്കും കാലം ,എറണാകുളം ,

തൃശ്ശൂര്‍ ഫാമിലി പ്ലാനിംഗ് ക്യാമ്പുകളില്‍ നൂറു കണക്കിന് വാസ്കടമി (പുര്‍ഷ വന്ധ്യം കരണ ശസ്തക്രിയ കള്‍ നടത്തിയപ്പോള്‍ അതായിരുന്നു ശസ്ത്രക്രിയയുടെ സമയം .ഒരു ചലച്ചിത്ര ഗാനം പാടി തീരാന്‍ എടുക്കുന്ന സമയം).

രോഗി ഇനി മരിക്കില്ല .

മുന്‍കാല അനുഭവം വച്ചറിയാം .പക്ഷെ ആ സമയം അഞ്ചോ ഏഴോ മിനിറ്റ് ആയിപ്പോയെങ്കില്‍ രക്ഷപെടുത്താന്‍ കഴിയുമായിരുന്നോ എന്ന് സംശയം.

അതാണ്‌ കൈ പോലും ശരിയായി കഴുകാതെ കത്തി എടുത്തു കീറിയത് .

ഇന്നാരും അത്തരം റിസ്ക്‌ എടുക്കില്ല വിചിത്രമെന്നു പറയട്ടെ, അക്കാലത്താണ് വയലാര്‍ രവി ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആശുപത്രി മരണങ്ങള്‍ക്ക് പോലീസിനു കേസ് എടുക്കാം എന്ന ഓര്‍ഡര്‍ ഇറക്കിയതും .

പക്ഷെ ഇനിയാണ് പരിപാടികള്‍ .

”ഓട്ടോ ട്രാന്സ്ഫൂഷന്‍” (AUTO TRANSFUSION) എന്ന എന്‍റെ “മാസ്റ്റര്‍പീസ്‌” .യചേര്‍ത്തല ആശുപത്രിയും ജീവനക്കാരും അതുവരെ കാണാത്ത ഒരു പ്രകടനം . രോഗിയുടെ ഉദരത്തിമുള്ളില്‍ നാലഞ്ചു കുപ്പി രക്തം കട്ടപിടിക്കാതെ കുടലുകൾക്കിടയിൽ കിടക്കുന്നു

അതു യാതൊരു വിധ ലാബ് പരിശോധനയും കൂടാതെ രോഗിയ്ക്ക് തന്നെ നല്‍കുന്ന പ്രക്രിയ ആണ്

ഓട്ടോ ട്രാന്സ്ഫൂഷന്‍ .

അതിനാണ് ആദ്യം തന്നെ നാലഞ്ചു കുപ്പി ADC (Acid Dextrose Citrate Solution ) ലായനി കൊണ്ടു വരാന്‍ പറഞ്ഞിരുന്നത് . അക്കാലത്ത് അത് അടുത്ത സ്വകാര്യ മെഡിക്കല്‍ ലാബുകളില്‍ ലഭ്യമായിരുന്നു .

ഇന്നത്‌ നിരോധിക്കപ്പെട്ടു. ഉദരത്തില്‍ നിന്ന് രക്തം കോരി ഒരു ചോര്‍പ്പില്‍ തുണി വിരിച്ചു അത് കുപ്പികളില്‍ ആക്കി .

ആകെ അഞ്ചു കുപ്പി രക്തം .രണ്ടര ലിറ്റര്‍ .മൊത്തം ശരീരത്തില്‍ ഉള്ളതില്‍ പകുതി കുടലുകള്‍ ക്കിടയില്‍ .രക്തം കൊടുക്കാന്‍ തുടങ്ങി

ശസ്ത്രക്രിയ യഥാവിധി തുടര്‍ന്നു.

പൊട്ടിയ ബീജവാഹിനി ക്കുഴല്‍ മുറിച്ചു തുന്നി .

രണ്ടു കുട്ടികള്‍ ഉള്ള സ്ത്രീ എന്ന് മനസ്സിലാക്കിയതിനാല്‍ ഭര്‍ത്താവിന്റെ ഒപ്പ് വാങ്ങാന്‍ ഒരു നേര്സിനെ പറഞ്ഞുവിട്ടു . വന്ധ്യം കരണം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി കിട്ടിക്കഴിഞ്ഞപ്പോള്‍ മറ്റേ വശത്തെ ബീജവാഹിനിക്കുഴല്‍ മുറിച്ചു കെട്ടി .

സാധാരണ ഗതിയില്‍ ആ സ്ത്രീ ഭാവിയില്‍ ഗര്‍ഭം ധരിക്കില്ല .തുറന്നു പറയട്ടെ നൂറു ശതമാനം അങ്ങനെ ഉറപ്പു പറയാന്‍ വൈദ്യ ശാസ്ത്രം അനുമതി നല്‍കുന്നില്ല .അപൂര്‍വ്വം കേസുകളില്‍ പിന്നെയും ഗര്‍ഭധാരണവും പൊട്ടലും ഉണ്ടാകാം ദൈവത്തിന്‍റെ ചില കളികള്‍ .മുക്കാല്‍ മണിക്കൂര്‍ എടുത്തപ്പോള്‍ ഓപ്പറേഷന്‍ കഴിഞ്ഞു.

തൊലി തുന്നിക്കെട്ടണം .അത് നേര്സ് ചെയ്യും.

രോഗി പതിയെ അനങ്ങാന്‍ തുടങ്ങി കണ്ണൊന്നു തുറന്നു .

പക്ഷെ വേദന അപ്പോഴും അറിയില്ല .

ഞാന്‍ ഗ്ലൗസ് ഊരി .പള്‍സ് നോക്കി .

ചെറുതായി കിട്ടുന്നു .ബ്ലഡ്പ്രഷര്‍ നോക്കാന്‍ ആയിട്ടില്ല .പക്ഷെ രോഗി രക്ഷ പെടും .

അതാണനുഭവം .

അവര്‍ രക്ഷപെട്ടു .

രോഗിയുറെയോ ബന്ധുവായ നേഴ്നസിൻ്റെ പേരോ ഓര്‍മ്മയില്‍ ഇല്ല പടവും.

ഒരു പക്ഷെ അവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നും ഉണ്ടാവില്ല

അത്തരം എത്രയോ കേസുകള്‍

ഒന്നില്‍ പോലും മരണം സംഭവിച്ചില്ല .

എന്നാല്‍ അത്തരം ഒരു കേസ് എന്നെ രണ്ടു ഡോക്ടര്‍മാരുടെ ശത്രുവാക്കി .

അവര്‍ക്ക് വേണ്ടി അക്കാലത്തെ അതി ശക്തനായ് സ്വതന്ത്ര എം എല്‍ എ, കെ.കരുണാകരൻ നായർ എന്ന കെ.കെ .നായർ അക്കാലത്തെ മുഖ്യ മന്ത്രിയും അക്കാലത്തെ ആരോഗ്യമന്തിയെ അവധി എടുപ്പിച്ച് (അതും അറിയേണ്ടഒരു കഥ.പിന്നാലെ) ആരോഗ്യ മന്ത്രിയുടെ വകുപ്പം കയ്യില് വച്ചിരുന്ന സാക്ഷാൽ കെ. കരുണാകരനെ സ്വാധീനിച്ചു ഇഷ്ടമില്ലാത്ത സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റി മൂന്നു വര്‍ഷക്കാലം പീഡിപ്പിച്ചു .

അത് പിന്നാലെ

Leave a Reply

Your email address will not be published. Required fields are marked *