യജമാനനെ തിരിച്ചറിയാതെ കുരയ്ക്കുന്ന നായ

Cinema Gossip Kerala

-എസ്തപ്പാൻ-

വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിൻ്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്.

സംവിധായകൻ രഞ്ജിത്തിൻ്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. ഇത് മൊഴിമുത്തുകളായി എയറിൽ കറങ്ങുന്നുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിനെ ചിലർ കൂകി വിളിച്ചതിന് പകരം പറഞ്ഞതാണ് ഈ പട്ടിസ്നേഹം തുളുമ്പുന്ന വാക്കുകൾ. വികലമായ അധികാരഭാവത്തിൽ നിന്നാണ് ഇത്രയും അസഹിഷ്ണത നിറഞ്ഞ ഒരു പ്രസ്താവന ഉണ്ടാകുന്നത്. അദ്ദേഹം എഴുതിയ രാവണപ്രഭുവിലെ നായകനെപ്പോലെ ഉൌച്ചാളി ഡയലോഗുകൾ പറയാനുള്ള പോസ്റ്റല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം എന്നു അദ്ദേഹത്തിനു തിരിച്ചറിയുവാൻ സാധിക്കുന്നില്ലെങ്കിൽ കൂകിയവർ മാത്രമല്ല, അദ്ദേഹത്തെ ഈ സ്ഥാനത്ത് പ്രതിഷ്ടിച്ചവരും കറങ്ങിപ്പോകും.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കൂവിയ ഡെലിഗേറ്റുകളെ നായകളോട് ഉപമിച്ചത് തികച്ചും മനുഷ്യവിരുദ്ധ പ്രസ്ഥാവനയാണെന്നു പറയാതെ വയ്യ. കൂകിയവരിൽ എസ് എഫ് െഎക്കാരും തീർച്ചയായും കാണും. ജിജോ പല്ലിശ്ശേരിയുടെ സിനിമയുടെ ടിക്കറ്റ് കിട്ടാതെവന്നവരോട് രഞ്ജിത്തിനു കുരുപൊട്ടിയതിൻ്റെ തുടർച്ചയായിരുന്നു കൂവൽ. എത്രയോ അസഹിഷ്ണതയാണ് ആ മനുഷ്യനെന്ന് ഓരോ നിമിഷവും തിരിച്ചറിയുന്ന പ്രകടമായിരുന്നു ഉദ്ഘാടനവേദിയിൽപ്പോലും അരങ്ങേറിയത്. സ്വാഗതം പറഞ്ഞപ്പോൾപ്പോലും ആറാംതമ്പുരാൻ ആവേശിച്ചപോലെ, നരേന്ദ്രപ്രസാദിൻ്റെ കുളപ്പുള്ളി അപ്പൻ നടക്കുന്നപോലെ സ്റ്റേജിലൂടെ നിരന്തരം ഉല്ലാത്തുകയും വകുപ്പ് മന്ത്രിക്കുപോലും മൈക്ക് കൈമാറാതെ സ്റ്റേജ് അടക്കിവാഴുന്ന കാഴ്ചയിൽ പരക്കെ പ്രതിഷേധമുണ്ടായി. പക്വമതികളായ എത്രയോ മഹാരഥന്മാർ ഇരുന്ന കസേരയിലാണ് അയ്യപ്പനും കോശിയിലെ അപ്പൻ വേഷം പകർന്നാട്ടം നടത്തുന്നത് എന്നോർക്കുമ്പോ സഹതിപിക്കാനേ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *