യെമന്‍ പൗരന്റെ കൊലപാതകം: നിമിഷ പ്രിയയുടെമോചനത്തിനുള്ള വഴിയടയുന്നു

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള എല്ലാ വഴികളും അടഞ്ഞു. കേസിലെ രേഖകള്‍ ഉടന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ദേശമാണു തിരിച്ചടിയായത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുടെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണം. ശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. ദയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം എങ്ങുമെത്തുകയുമുണ്ടായില്ല. 2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ […]

Continue Reading

പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് : ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

Continue Reading

സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകള്‍

വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 7,89,623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രന്‍, വി. ശിവന്‍കുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഫയല്‍ കെട്ടി കിടക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചത്.സെക്രട്ടേറിയറ്റില്‍ മാത്രം 93,014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51,769 ഫയലുകളാണ് തദ്ദേശസ്വയം ഭരണ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്. വനംവകുപ്പില്‍ 1,73,478 ഫയലുകള്‍ കെട്ടിക്കിടക്കുന്നു.മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര […]

Continue Reading

അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി; പി.വി. അന്‍വറിന്റെ റിസോര്‍ട്ടിലെ തടയണകള്‍ ഉടന്‍പൊളിക്കണം

പി.വി. അന്‍വറിന്റെ റിസോര്‍ട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണം. ചെലവ് റിസോര്‍ട്ട് ഉടമകളില്‍ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

Continue Reading

അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന 68കാരന്‍

അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന 68കാരന്‍ തൃശൂരില്‍ പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. 75 വയസായിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നില്‍ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.റൂറല്‍ എസ് പി ഉള്‍പ്പെടയുള്ളവര്‍ സ്ഥലത്തെത്തി. ഇന്ന് രാവിലെ അസ്വാഭാവിക കരച്ചില്‍ കേട്ടെന്ന് അയല്‍വാസി പറയുന്നു. തുടര്‍ന്ന് ആളുകളെ വിളിച്ച് പരിശോധന നടത്തിയ ശേഷമാണ് മരിച്ച വിവരം അറിഞ്ഞത്. വീടും ഗേറ്റും അടഞ്ഞ നിലയിലായിരുന്നു.ഇതിനിടയില്‍ […]

Continue Reading

ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി

പാലക്കാട് വീണ്ടും കാട്ടാനഭീതി. ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി. നരസിമുക്കിലും,ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയത്. അഗളി പോത്തനാമൂഴിയിലെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കി. ധോണിയില്‍ ക്വാറിയുടെ മതില്‍ തകര്‍ക്കുകയും ജനവാസമേഖലയിലെ മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ധോണി, മായപുരം, പെരുന്തുരുത്തികളം എന്നിവിടങ്ങളിയാലിരുന്നു ഇന്ന് പുലര്‍ച്ചെ കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയും, ഇന്ന് പുലര്‍ച്ചെയുമായി എത്തിയ കാട്ടാന കൂട്ടം നിരവധി നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.

Continue Reading

കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപമാണ് ദാരുണസംഭവം.കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്റെ മുന്‍സീറ്റിലായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 4 പേര്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് കാര്‍ കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്. ആദ്യം […]

Continue Reading

ഡെണാള്‍ഡ് ട്രംപിനെതിരെ നിക്കിഹേലി മത്സരിക്കും

ഇന്ത്യന്‍ വംശജയായ നിക്കി ഹേലി നിക്കി ഹേലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുന്‍ കരോലിന ഗവര്‍ണറായ നിക്കി ഹേലി ഡോണള്‍ഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിക്കി ഹേലിയെ പ്രഖ്യാപിക്കും.ട്രംപ് മത്സരിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. 2017 മുതല്‍ ഒരു വര്‍ഷക്കാലം ട്രംപിന് കീഴില്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായിരുന്നു നിക്കി ഹേലി.നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലിയുടെ […]

Continue Reading

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്കിയില്ല; മകന്‍ അച്ഛനെ കൊലപ്പെടുത്തി

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി.സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂര്‍പൂര്‍ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി. സുരേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഒരു ചെവിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.പണത്തെ ചൊല്ലി മകന്‍ അജയ്യുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍(നോര്‍ത്ത് വെസ്റ്റ്) ഉഷാ […]

Continue Reading

നാളെ സംസ്ഥാന ബജറ്റ്

നാളെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കുകയാണ് കേരളം. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച ഒന്നും ഇല്ലാതായതോടെ ഇനി സംസ്ഥാന ബജറ്റിലാണ് ജനങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ റോഡ് നിര്‍മ്മാണങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും കിഫ്ബി വഴി നീക്കിവെക്കുന്ന തുക കുറയ്ക്കാനാണ് സാധ്യത. സര്‍ക്കാര്‍ ഫീസുകളും, പിഴകളും, മോട്ടോര്‍ വാഹന പിഴയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഭൂ നികുതി എത്ര […]

Continue Reading