ഝാര്‍ഖണ്ഡില്‍; മാവോയിസ്റ്റ് സാന്നിധ്യം;ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി

ഝാര്‍ഖണ്ഡിലെ ബുര്‍ഹ പഹഡ് മേഖലയില്‍ നിന്ന് മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെടിക്കോപ്പുകള്‍ പിടികൂടിയത്.ശക്തമായ സ്‌ഫോടനം നടത്താന്‍ കഴിയുന്ന സ്‌ഫോടക വസ്തുക്കളും ഈ തിരച്ചിലില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഇത്.തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മാവോയിസ്റ്റുകള്‍ പൊലീസുമായി വളരെ ശക്തമായ നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയ ഒരു മേഖലയാണ്. ഈ പ്രദേശത്ത് ഇപ്പോഴും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. കഴിഞ്ഞ […]

Continue Reading

സ്ഥാപകദിനാഘോഷം; സൗദിയില്‍ ഫെബ്രുവരി22, 23 തീയതികളില്‍ പൊതുഅവധി

സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളില്‍ സൗദിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും.വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

ഉത്സവ പറമ്പുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം; കൊലക്കേസ് പ്രതി പിടിയില്‍

ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണും, പേഴ്സും കവരുന്ന മോഷ്ടാവിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ ഉദയകുമാര്‍ എന്ന വിപിനിനെയാണ് പോലീസ് പിടികൂടിയത്. ആറങ്ങോട്ടുക്കര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ നിന്നും അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിനെ അറസ്റ്റുചെയ്തത്. ഇയാള്‍ മംഗലംഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ കൊന്നതുള്‍പ്പടെയുള്ള കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് കുറച്ചു ദിവസമായി ഇയാളെ തേടി ശക്തമായ […]

Continue Reading

തലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരോ?…

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കുനേരെ ആക്രമണം തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കുനേരെ ആക്രമണം. മ്യൂസിയത്തിനു സമീപം ബൈക്കില്‍ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയെ ആക്രമിച്ചത്. ഇന്നലെ രാത്രി 11.45ന് കനക നഗര്‍ റോഡിലാണ് സംഭവം. സാഹിത്യഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സ്ത്രീക്കുനേരെ അതിക്രമം നടന്നത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തും അടിയേറ്റു. സംഭവത്തില്‍ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് […]

Continue Reading

എൈഎസ്എല്‍; ബ്ലാസ്റ്റേഴ്സിനു പരാജയം

ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്സ്‌റ്റേഴ്‌സിന് പരാജയം. ഐഎസ്എല്‍ ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കൊമ്പന്‍മാരെ വീഴ്ത്തിയത്.മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ വിജയഗോള്‍ നേടി. സീസണില്‍ സില്‍വയുടെ 10-ാം ഗോളാണിത്. ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈര്‍ നേടിയ ഗോള്‍ റഫറി അനുവദിച്ചില്ല

Continue Reading

ബജറ്റ്: കോട്ടയത്തെ നോളജ് ഹബ്ബാക്കുന്നതിനുള്ളവികസന ബ്ലൂപ്രിന്റ് ജോസ് കെ.മാണി

കോട്ടയത്തെ നോളജ് ഹബ്ബാക്കുന്നതിനുള്ള വികസന ബ്ലൂ പ്രിന്റാണ് സംസ്ഥാന ബജറ്റെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ മാണി എം.പി.നോളജ് ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച മൂന്നു പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചുവെന്നത് ഇക്കാര്യത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. ജില്ലയില്‍ പാലാ കേന്ദ്രമായി പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായതോടെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള പ്രവേശന കവാടം തുറക്കും. 3 […]

Continue Reading

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകള്‍ കത്തിനശിച്ചു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വെള്ളൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് പടിഞ്ഞാറേ കാലായില്‍ ശെല്‍വരാജിന്റെ വീട്ടിലാണു സംഭവം. ശെല്‍വരാജിന്റെയും മകന്‍ അഖില്‍രാജിന്റെയും സ്‌കൂട്ടറുകളാണു കത്തിപ്പോയത്. ദുരൂഹത ആരോപിച്ച് ശെല്‍വരാജ് തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്.സ്‌കൂട്ടറിനു സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണു സംഭവം അറിയുന്നത്. ഉടന്‍തന്നെ […]

Continue Reading

ബജറ്റിനെതിരെ തീപാറുന്ന സമരം വരും: കെ. സുധാകരന്‍

സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധിക നികുതി ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതികൊള്ളയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന […]

Continue Reading

ബജറ്റില്‍ കാഞ്ഞിരപ്പള്ളിക്ക് റവന്യൂ, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചു – ഡോ.എന്‍.ജയരാജ്

2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ റവന്യൂ, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.കാഞ്ഞിരപ്പള്ളിയില്‍ റവന്യൂ കം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോംപ്ലക്‌സിന് 8 കോടി, പുളിക്കല്‍ കവലയില്‍ വോളീബോള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 3 കോടി, കറുകച്ചാല്‍ ഗുരുമന്ദിരം ബൈപാസ് റോഡ് 4 കോടി രൂപ, പൊന്‍കുന്നം കപ്പാട് കുഴിക്കാട്ട് വഴി തമ്പലക്കാട് മാന്തറ റോഡ് 1 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ധനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 20 പ്രവര്‍ത്തികളുടെ പട്ടികയാണ് […]

Continue Reading

അമൂല്‍ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു

പാലിന്റെ വില വര്‍ദ്ധിപ്പിച്ച് അമൂല്‍. കമ്പനി പായ്ക്കറ്റ് പാലിന്റെ എല്ലാ വിഭാഗങ്ങളുടേയും വില 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് നാലാംതവണയാണ് അമൂല്‍ പാല്‍വില വര്‍ധിപ്പിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 3) പ്രാബല്യത്തില്‍ വരും.പുതുക്കിയ നിരക്ക് അനുസരിച്ച് അമൂല്‍ ഗോള്‍ഡ് ലിറ്ററിന് 66 രൂപയും അമൂല്‍ താസ ലിറ്ററിന് 54 രൂപയും അമൂല്‍ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയും അമൂല്‍ എ2 എരുമപ്പാല്‍ ലിറ്ററിന് 70 രൂപയും ആയിരിക്കും.ഒക്ടോബറില്‍, ഗുജറാത്ത് ഒഴികെയുള്ള […]

Continue Reading