ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. അധ്യാപകനായ നന്ദന്‍മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാള്‍ഡയിലെ ഹബീബ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇഹോ ദംഗ സ്വദേശിനിയാണ് പെണ്‍കുട്ടി. കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ അധ്യാപകന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. പെണ്‍കുട്ടി ഏഴാം ക്ലാസ് മുതല്‍ നന്ദന്‍ മണ്ഡലിന്റെ ട്യൂഷന്‍ സെന്ററിലാണ് പഠിച്ചിരുന്നത്. ഇയാള്‍ കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഒരിക്കല്‍ തങ്ങളുടെ വീട്ടിലെത്തി ഇയാള്‍ വിവാഹക്കാര്യം അവതരിപ്പിച്ചെന്നും അമ്മ പറഞ്ഞു. […]

Continue Reading

തുര്‍ക്കി-സിറിയ ഭൂചലനം; മരിച്ചവരുടെ എണ്ണം 4300 കടന്നു

തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2921 പേരാണ് മരിച്ചത്. മരണസംഖ്യ കുത്തനെ ഉയര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.തിങ്കളാഴ്ച പുലര്‍ച്ചെ 4.17 നായിരുന്നു തുര്‍ക്കിയേയും സിറിയയേയും വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ഉണ്ടായത്. 7.8 തീവ്രതായിരുന്നു രേഖപ്പെടുത്തിയത്. ആളുകള്‍ ഉറക്കത്തിലായതിനാല്‍ തന്നെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇനിയും തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദുരന്തനിരവാരണ ഏജന്‍സികളുടെ മുന്നറിയിപ്പ്. തുര്‍ക്കിയില്‍ ഇതുവരെ 14,000 പേര്‍ക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ […]

Continue Reading

യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു ഉപാധികളോടെ ജാമ്യം അനുവദിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നാണ് ഫിറോസ് അടക്കമുള്ളവരെ റിമാന്‍ഡ് ചെയ്തത്.ജനുവരി 18നാണ് യൂത്ത് ലീഗ് മാര്‍ച്ച് നടന്നത്. ജനുവരി 23ന് ജാഥ നടത്തല്‍, പൊലീസിനെ ആക്രമിക്കല്‍, സ്വകാര്യ മുതല്‍ നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഫിറോസിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 14 ദിവസത്തെ റിമാന്‍ഡിനുശേഷം ഫിറോസിനെ പൂജപ്പുര […]

Continue Reading

ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവര്‍ത്തിച്ച് സഹോദരന്‍ അലക്‌സ് ചാണ്ടി

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നല്‍കുന്നുണ്ടെന്ന കുടുംബത്തിന്റെ വിശദീകരണം തെറ്റാണ്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് ചാണ്ടി ആരോപിച്ചു.

Continue Reading

കേരള ബഡ്ജറ്റ് 2023 – 24 സമഗ്ര പുരോഗതി ലക്ഷ്യം വയ്ക്കുന്നത്‌

2023-24 ലെ സംസ്ഥാന ബഡ്ജറ്റ് രണ്ടാം തലമുറയുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട വർത്തമാനകാല സാഹചര്യത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പരിമിതികളും വെല്ലുവിളികളും ഏറെ ഉണ്ടായിട്ടുകൂടി അതൊന്നും വികസന-ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് ഈ ബഡ്ജറ്റ് പുലർത്തിയത്.
ഫെഡറലിസം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജി.എസ്.ടി. നടപ്പിലാക്കിയതു മുതൽ സംസ്ഥാനങ്ങൾക്ക് നികുതി നിർണ്ണയത്തിലുണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഇല്ലാതായി.

Continue Reading

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ളവയിൽ വിശദീകരണം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ, സൂപ്രണ്ട് ഇൻചാർജ്, ആർ.എം.ഒ എന്നിവർ സംഭവത്തിൽ അന്വേഷണം നടത്തും. ഇന്ന് തന്നെ റിപ്പോർട്ട് നൽകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് .ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാൽ ഇന്നലെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അവശ നിലയിലായിരുന്ന കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് […]

Continue Reading

സംസ്ഥാനത്ത്‌ 10 സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്‌

മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയിൽ മാറ്റം വരണം. അതിവിപുലമായ ഇടപെടലുകളാണ്‌ സർക്കാർ ഇതിനായി നടത്തുന്നത്‌. കക്കൂസ്‌ മാലിന്യം ഉൾപ്പെടെ കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ കൂടുതൽ പ്ലാന്റുകൾ അനിവാര്യമാണ്‌. ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തി ഇത്തരം പ്ലാന്റുകൾ പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം എളംകുളത്തെ 5 എം എൽ ഡി ശേഷിയുള്ളസ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിൽ കൊച്ചിയിലെ അഞ്ച്‌ വാർഡുകളിലെ കക്കൂസ്‌ മാലിന്യം ഉൾപ്പെടെയുള്ള മലിനജലമാണ്‌ ശുദ്ധീകരിക്കുന്നത്‌. ഇതിനായി 1800 വീടുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ വീടുകളെ ഈ ശൃംഖലയുമായി […]

Continue Reading

തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു

തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുന്നയാളാണ് ആൻറണി. ഇദ്ദേഹത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന്  ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്

Continue Reading

കൂടത്തായി കേസ്; നാല് മൃതദേഹാവശിഷ്ടങ്ങളിലും സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല

കൂടത്തായി കൊലപാതക പരമ്പരകേസിൽ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും […]

Continue Reading

​​വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത് ഗു​രു​ത​ര​മാ​യ തെ​റ്റെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും തെ​റ്റ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ത്തു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കാ​ൻ ആ​ശു​പ​ത്രി രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണോ, ഇ​തി​ന് പി​ന്നി​ൽ ആ​രെ​ല്ലാം ഉ​ള്ള​ത് എ​ന്നെ​ല്ലാം പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത്യ​മാ​യി ന​ട​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Continue Reading