വധശ്രമം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബര്‍ലിന്‍ മന്ദിരത്തില്‍ ബെര്‍ലിനെന്ന് വിളിക്കുന്ന ബോസ്‌കോയെയാണ് വധശ്രമക്കേസില്‍് അറസ്റ്റ് ചെയ്തത്.2021 മാര്‍ച്ചില്‍ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്‌കോയുടെ നിര്‍ദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫ് ദാസന്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ […]

Continue Reading

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

പൂജപ്പുര സ്വദേശിയെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ആണ് ആക്രമണം നടന്നത്. പരിക്കേറ്റ മുഹമ്മദലി ചികിത്സയിലാണ്. ഇയാളുടെ കാലിനാണ് വെട്ടേറ്റത്. പുലര്‍ച്ചെ 1.30 ന് ആണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.അതേസമയം, ഗുണ്ടകളെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ ആഗ് തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം റൂറല്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 37 ഗുണ്ടകള്‍ ഉള്‍പ്പടെ 107 പേര്‍ അറസ്റ്റിലായി. ഇതില്‍ ഒമ്പത് പേര്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറണ്ടുള്ള […]

Continue Reading

എസ്എസ്എല്‍വി D2 വിക്ഷേപണം വിജയകരം

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. രാജ്യം പുതിയതായി നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിലൂടെ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്പേസ് കിഡ്സ്, ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപണം ചെയ്തത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാന്‍ ഈ റോക്കറ്റിനാകും. ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ എസ്എസ്എല്‍വി അനുയോജ്യമാണ്.

Continue Reading

നടന്‍ ഭീമന്‍ രഘുവിന് സത്യജിത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌കാരം

സംവിധായകമികവിന് നടന്‍ ഭീമന്‍ രഘുവിന് സത്യജിത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌കാരം. ‘ചാണ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.ഭീമന്‍ രഘുവാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ഭീമന്‍ രഘുവിനെ തേടിയെത്തിയത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും ഭീമന്‍ രഘു തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്നും ചാണയുമായി കേരളത്തില്‍ എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രം പറയുന്നത്.മികച്ച സംവിധായകന്‍, വില്ലന്‍, ബാലതാരം തുടങ്ങി മൂന്ന് പുരസ്‌കാരങ്ങളാണ് ചാണ സ്വന്തമാക്കിയത്. വില്ലന്‍ കഥപാത്രമായ വിഷ്ണു റാമിന് […]

Continue Reading

ഭാര്യയുമായി അവിഹിതബന്ധമെന്നുസംശയം; യുവാവിനെ തലയക്കടിച്ചുകൊന്നു

കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ തലയ്ക്കടികൊന്ന് കനാലില്‍ തള്ളിയത്.മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്റ്റേറ്റിനുള്ളില്‍ അനന്തു കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെനേരം കാത്തു. സുഹൃത്തുക്കള്‍ മടങ്ങിയതിനുശേഷം എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. മൃതദേഹം സംഭവ സ്ഥലത്ത് […]

Continue Reading

പാലക്കാട് വന്‍തീപിടിത്തം; ടയര്‍ ഗോഡൗണ്‍ കത്തിനശിച്ചു

പാലക്കാട് മാര്‍ക്കറ്റ് റോഡിലെ ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.പിരിയാരി സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയര്‍ ഗോഡൗണാണ് ഇന്നലെ രാത്രിയില്‍ കത്തിനശിച്ചത്. ഗോഡൗണിന് പിന്നിലായി ചവര്‍ കൂട്ടിയിട്ട് കത്തിക്കുന്നതില്‍ നിന്നുള്ള തീപിടിത്തമെന്നാണ് നിഗമനം. പതിനേഴ് അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്കും പടര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.മഞ്ഞക്കുളം പള്ളി റോഡിലെ ടയര്‍ ഗോഡൗണിന് പിന്നിലായി രാത്രി പത്ത് […]

Continue Reading

കൂടംകുളം നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടിയായതായി റവന്യൂ മന്ത്രി ഉറപ്പ് നല്‍കി – ഡോ.എന്‍.ജയരാജ്

കൂടംകുളം പദ്ധതി നഷ്ടപരിഹാര തുക വിതരണത്തിന് 6 അധിക തസ്തിക കൂടി അനുവദിച്ച് സമയബന്ധിതമായി നഷ്ടപരിഹാര വിതരണം ചെയ്യുമെന്ന് ബഹു. റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍ അറിയിച്ചതായി ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. കൂടംകുളം പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 2017 ല്‍ രൂപീകരിച്ച സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ. (പവര്‍ഗ്രിഡ്) കോട്ടയം ഓഫീസ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ […]

Continue Reading

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിനുനേരെ ആക്രമം

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമം. മന്ത്രിയുടെ തിരുവനന്തപുരത്ത് ഉള്ളൂരിലെ വീട്ടിന് നേരെയാണ് ആക്രമമുണ്ടായത്. മുന്‍ വശത്തെ ജനല്‍ ചില്ലകള്‍ തകര്‍ത്ത നിലയിലാണ്ജനലില്‍ ചെറിയ രീതിയില്‍ ചോരത്തുള്ളികളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന.

Continue Reading

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട്ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മരുമകന്റെ കാലിനു ഗുരുതരമായി പരുക്കേറ്റു. പള്ളിക്കത്തോട് അരുവിക്കുഴി തകടിയേല്‍ ജിമ്മിയാണ് ബൈക്ക് ഓടിച്ചത്. കോഴ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈക്കില്‍ തട്ടുകയായിരുന്നു. വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

കൊല്ലം കളക്ടറേറ്റില്‍ ബോബു ഭീഷണി; അമ്മയും മകനും അറസ്റ്റില്‍

കലക്ട്രേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തെഴുതിയ അമ്മയും മകനും അറസ്റ്റില്‍.കൊല്ലം മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തു. ഫെബ്രുവരി മൂന്നിനാണ് കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നുള്ള കത്ത് ലഭിക്കുന്നത്. കത്തെഴുതിയത് ഷാജന്‍ തന്നെയെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ […]

Continue Reading