നടന്‍ ഭീമന്‍ രഘുവിന് സത്യജിത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌കാരം

Cinema

സംവിധായകമികവിന് നടന്‍ ഭീമന്‍ രഘുവിന് സത്യജിത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌കാരം. ‘ചാണ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഭീമന്‍ രഘുവാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ഭീമന്‍ രഘുവിനെ തേടിയെത്തിയത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും ഭീമന്‍ രഘു തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്നും ചാണയുമായി കേരളത്തില്‍ എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രം പറയുന്നത്.
മികച്ച സംവിധായകന്‍, വില്ലന്‍, ബാലതാരം തുടങ്ങി മൂന്ന് പുരസ്‌കാരങ്ങളാണ് ചാണ സ്വന്തമാക്കിയത്. വില്ലന്‍ കഥപാത്രമായ വിഷ്ണു റാമിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡും മീനാക്ഷി ചന്ദ്രന് ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *