സംസ്ഥാന സര്‍ക്കാര്‍ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ചു.

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോം വാദിച്ചത്. ഒരു ലക്ഷം രൂപയായി നേരത്തെ തന്നെ ശമ്പളം കൂട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാറിൻ്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. താന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ചിന്ത പറഞ്ഞത്. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി […]

Continue Reading

സു​നാ​മി ഇ​റ​ച്ചി​യു​ടെ ഇ​ട​പാട് 50 ക​ട​ക​ളു​മായു​ണ്ടെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​തി

വീ​ട്ടി​ല്‍​നി​ന്ന് പോ​ലീ​സിന് കിട്ടിയ ബില്ലു​ക​ളിലെ ക​ട​ക​ളു​മാ​യി നേ​ര​ത്തെ ഇ​ട​പാ​ട് ഉണ്ടായിരുന്നുവെന്ന് കൊച്ചിയിലെ പ്രതി ജൂനൈസ് മൊ​ഴി ന​ല്‍​കി. വി​പ​ണി​വി​ല​യേ​ക്കാ​ള്‍ വ​ള​രെ കു​റ​ഞ്ഞ തു​കയാ​ണ് ഇ​വ​രി​ല്‍​നി​ന്ന് വാങ്ങുന്ന​ത്. പി​ടി​ച്ചെ​ടു​ത്ത കോ​ഴി​യി​റ​ച്ചി പ​ഴ​കി​യ​താ​ണെ​ന്ന് അ​റി​യാമായിരുന്ന. ഇ​റ​ച്ചി എ​ത്തി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നാണെന്നും കൈ​പ്പ​ട​മു​ക​ളി​ലെ വാടകവീട്ടിൽ വെച്ചാണ് വി​ത​ര​ണം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സ​ഹാ​യി നി​സാ​ബിനെ ഇ​ന്നു രാ​വി​ലെ അ​റസ്റ്റു ചെയ്തു.

Continue Reading

ജപ്തി ചെയ്തവർക്ക് പോപ്പുലർ ഫ്രണ്ടുമായി എന്ത് ബന്ധം? വ്യക്തമാക്കണം; ഹൈക്കോടതി

മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിശദവിവരം അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പട്ടു. ജപ്തി ചെയ്തവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. ഹർത്താലിൽ സംഭവിച്ച നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദ്ദേശം. 248 പേരുടെ ജപ്തി  നടപടികളുടെ വിശദാംശങ്ങളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ മലപ്പുറത്ത് ലീഗ് പ്രവർത്തകന്‍റെ വീടും പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്‍റെ വീടും ജപ്തി ചെയ്തിരുന്നു. കൃത്യമായ വിവരങ്ങൾ അറിയണമെന്ന് കോടതി പറഞ്ഞു. കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ജപ്തിക്കിരയായ […]

Continue Reading

വീസയുമായി ബന്ധപ്പെട്ട തര്‍ക്കം: കൊച്ചിയില്‍ യുവതിക്ക് കുത്തേറ്റു

കൊച്ചിയില്‍ ട്രാവല്‍സിലെ ജീവനക്കാരിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ ആണ് സംഭവം. സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പോലീസിന്റെ പിടിയിലായി.വീസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ വീസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയാണ് ജോളി ജെയിംസ് നല്‍കിയത്. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക […]

Continue Reading

മോര്

മോര് സംഭാരമായി കുടിക്കുകയോ ചോറിലൊഴിച്ചു കൂട്ടുകയോ ആണ് ചെയ്യാറുള്ളത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ പറ്റിയ പ്രകൃതിദത്തമായ ഡ്രിങ്ക് മോരു പോലെ വേറൊന്നില്ല. ഹിന്ദിയില്‍ ചാസ്(ചാച്), തെലുങ്കില്‍ മാജിഗ, കന്നഡയില്‍ മജിഗേഹുളി, ഗുജറാത്തിയില്‍ ചാസ, മറാത്തിയില്‍ താക്, ബംഗാളിയില്‍ ഗോല എന്നൊക്കെയാണ് മോരിന്‍റെ പേര്. മോരിന്‍റെ 90 ശതമാനവും വെള്ളമായതിനാല്‍ മോരു കുടിക്കുന്നതുകൊണ്ട് ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ കഴിയും. മോരില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.ആമാശയത്തിലെയും അന്നനാളത്തിലെയും എണ്ണയും കൊഴുപ്പും കഴുകിക്കളയാനും ദഹനസംബന്ധമായ […]

Continue Reading

ഡല്‍ഹിയില്‍ ഭൂചലനം

നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. ഡല്‍ഹിയില്‍ മാത്രമല്ല സമീപം പ്രദേശങ്ങളിലും ശക്തമായ ചലനങ്ങളുണ്ടായി. ദില്ലി-എന്‍സിആര്‍ ഒന്നാകെ ശക്തമായ പ്രകമ്പനങ്ങളുണ്ടായിട്ടുണ്ട്. ചൊവാഴ്ച്ച് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സീലിംഗ് ഫാനുകളും, വീട്ടിലെ സാധനങ്ങള്‍ കുലുങ്ങുന്നതുമെല്ലാം വീഡിയോയില്‍ കാണാം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ഉത്തരാഖണ്ഡിലെ പിത്തോറാഗഡിലെ 148 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള നേപ്പാളിന്റെ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഒരു മിനുട്ടോളം ഈ പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Continue Reading

തലസ്ഥാനത്ത് ഗുണ്ടകളെ പൂട്ടാനൊരുങ്ങി പോലീസ്

കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ ജി ക്ക് പോലീസ് കത്ത് നല്‍കി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഗുണ്ടകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകള്‍ കീഴടങ്ങി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളായ ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ മറ്റൊരു […]

Continue Reading

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി

അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി.ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്. നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. വധശ്രമക്കേസില്‍ ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. ജാമ്യം റദ്ദാക്കിയതോടെ പോലീസ് ഇയാളെ […]

Continue Reading

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും

നടി ആക്രമണ കേസില്‍ മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളുടെ വിസ്താരം നാളെ തുടങ്ങും. തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. ഇതില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.കേസില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം […]

Continue Reading

സ്വര്‍ണവില സര്‍വ്വകാല റിക്കാര്‍ഡില്‍

സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ചൊവ്വാഴ്ച രാവിലെ പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഇതിന് മുമ്പ് 2020 ഓഗസ്റ്റിലാണ് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡായ 42,000 രൂപയില്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില.

Continue Reading