സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോം വാദിച്ചത്. ഒരു ലക്ഷം രൂപയായി നേരത്തെ തന്നെ ശമ്പളം കൂട്ടിയിരുന്നു.
സംസ്ഥാന സര്‍ക്കാറിൻ്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. താന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ചിന്ത പറഞ്ഞത്. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. 6.1.17 മുതല്‍ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് ലഭിക്കുന്നത്. ഈ കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി വർദ്ധിപ്പിച്ചപ്പോൾ ചിന്തക്ക് ലഭിക്കുന്നത് 8. 50 ലക്ഷം രൂപയാണ്.
