മൊറേനയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു
വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നുവീണുഅഭ്യാസപ്രകടനത്തിനിടെ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍നിന്നു പുറപ്പെട്ട സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകര്‍ന്നുവീണത്. ഇന്നു പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.മൊറേനയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പുരില്‍ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. ഭരത്പുരില്‍ ഒരു ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണുവെന്നായിരുന്നു ഭരത്പുര്‍ എസ്പി അറിയിച്ചിരുന്നത്.വിമാനങ്ങളിലെ സുഖോയ്30 വിമാനത്തിലെ […]
Continue Reading