ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ വീടിനുനേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാല്‍ ബി.എല്‍.റാമില്‍ മഹേശ്വരിയുടെ വീടിനുനേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മഹേശ്വരിയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മഹേശ്വരിക്കു പരുക്കേറ്റു. വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെയും ചിന്നക്കനാല്‍ മേഖലയില്‍ മറ്റൊരു വീട് കാട്ടാന ആക്രമിച്ചിരുന്നു.
ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രിയും ആനകളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. 5 കുട്ടിയാനകള്‍ ഉള്‍പ്പെടെ 9 ആനകളെയാണ് ചിന്നക്കനാല്‍ ബി.എല്‍.റാം സിറ്റിയോടു ചേര്‍ന്നുള്ള എസ്റ്റേറ്റില്‍ ഇന്നലെ കണ്ടെത്തിയത്. പന്നിയാര്‍ എസ്റ്റേറ്റില്‍ ജനവാസ മേഖലയോടു ചേര്‍ന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

