ജനുവരി 30-31 തീയതികളിൽ നടത്താനിരുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യൻ ബാങ്ക് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും സെൻട്രൽ ലേബർ കമ്മീഷണർക്ക് മുന്നിൽ ഒത്തുതീർപ്പുണ്ടാക്കിയതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ ആഹ്വാനപ്രകാരം ഈ മാസം 30-31 തീയതികളിൽ ബാങ്കുകളിൽ ദ്വിദിന അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചിരിക്കുകയാണ്.
ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തൽ, നേരത്തെ വിരമിച്ചവർക്കുള്ള പെൻഷൻ പുതുക്കൽ, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ, മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കാൻ എല്ലാ തസ്തികകളിലും മതിയായ നിയമനം, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കൽ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പണിമുടക്ക് ആഹ്വാനം.
