പിങ്ക് സാന്‍ഡ് ബീച്ച്
അവധിക്കാലം ചിലവഴിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്താറുള്ള ബഹമാസിലെ ഹാര്‍ബര്‍ ദ്വീപ് ബീച്ചിലെ മണലിന്‍റെ നിറം പിങ്ക് ആണ്. ഈ പിങ്ക് ബീച്ചിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. മണലിന് പിങ്ക്നിറം നല്‍കുന്നത് ഫോറാമിനിഫെറാ എന്ന ജലജീവിയും അതിന്‍റെ ചുവന്ന പുറംതോടുമാണ്. പുറംതോട് പൊട്ടിപ്പൊടിഞ്ഞ് വെള്ളനിറത്തിലുള്ള മണലുമായി ചേരുമ്പോഴാണ് പിങ്ക്നിറമുണ്ടാകുന്നത്. കാത്സ്യം കാര്‍ബണേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങളാണ് പുറംതോടില്‍ നിന്നും പൊടിഞ്ഞുവീഴുന്നത്.
Continue Reading