സത്യൻ അന്തിക്കാട് ശ്രീനിവാസനെ സന്ദർശിച്ചു

സത്യൻ അന്തിക്കാട് കുറുക്കൻ എന്ന സിനിമയുടെ സെറ്റിലെത്തി ശ്രീനിവാസനെ സന്ദർശിച്ചത് വാർത്തയായി. അദ്ദേഹം ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു. മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു‘ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.’ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,‘ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി […]

Continue Reading

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ്ണരുപം വായിക്കാം.കോട്ടയം പബ്ളിക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഒരു ചിത്രവുമായി എന്നെ കാത്ത് പ്രശസ്ത ചിത്രകാരൻ രാജീവ് ചമ്പക്കര ഉണ്ടായിരുന്നു.നിറലാട്ടം ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചശേഷമാണ് രാജീവ് ചിത്രം കൈമാറിയത്. എൻ്റെ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളുടെ കുത്തൊഴുക്ക് ഞാനെങ്ങനെ എഴുതുമെന്നാണ് ഇപ്പോഴുള്ള ചിന്ത.എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം മൂത്തമകനായ എന്നേയും രാജീവ് വരച്ചു ചേർത്തിരിക്കുന്നു. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ ഒക്കത്തിരുത്തിയ അച്ഛൻ്റെ […]

Continue Reading

റേഷന്‍കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും

ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഇതുസംബന്ധിച്ച് റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സര്‍ക്കാരിനു നോട്ടീസ് നല്‍കി. അതേസമയം പ്രതിഷേധം തീര്‍ക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ടു ശ്രമം തുടങ്ങി. കമ്മീഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കെആര്‍ഇയു (സിഐടിയു), കെആര്‍ഇയു (എഐടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപം നല്‍കിയ സമരസമിതിയാണു സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്കു നോട്ടിസ് നല്‍കിയത്. സംസ്ഥാനത്തെ 14500 […]

Continue Reading

തരൂരിനെ ഭയപ്പെടുന്നതാര്?

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ശശി തരൂർ ശ്രമിക്കുന്നു എന്ന ആശങ്കയിലാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ ചിലർ. ശരി തരൂരിനുളള പൊതു സ്വീകാര്യതയാണ് നേതാക്കളെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ഊതിവീർപ്പിച്ച ബലൂൺ ഒരു മൊട്ടുസൂചികൊണ്ട് കുത്തിയാൽ തീരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്സിലെ മുതിർന്ന നേതാവായ കെ മുരളീധരനും, യുവനേതാവ് ശബരിനാഥടക്കമുള്ള ഒരു നിര തരൂരിനു പിൻതുണയുമായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ശശി തരൂർ നടത്തുന്ന മലബാർ പര്യടനത്തിൽ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിനു […]

Continue Reading

ആഡംബര കാറില്‍ നിന്നും
മയക്കുമരുന്ന് പിടികൂടി

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആഡംബര കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ്, മാത്തോട്ടം സഹല്‍ എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെക്കൂടാതെ ഓടി രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളില്‍ […]

Continue Reading

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. രണ്ട് ദാർശനികരുടെ കൂടിക്കാഴ്ചനടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടെന്നാണ് തലക്കെട്ട്ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം.രണ്ട് ദാർശനികരുടെ കൂടിക്കാഴ്ച നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ‘നോക്കൂ, എത്ര മഹത്തായ ദിവസമായിരുന്നത്.1922 നവംബർ 15 നാണ് രവീന്ദ്രനാഥ ടാഗോർ തന്റെ സന്തതസഹചാരി സി.എഫ്.ആൻഡ്രൂസിനൊപ്പം ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കാണുന്നത്.ടാഗോറും ശ്രീനാരായണഗുരും കവികളാണെന്നതും ഈ കൂടിക്കാഴ്ചയുടെ മഹത്വം വർദ്ധിപ്പിക്കുന്നു. ഗുരുവിന്റെ സന്ദേശങ്ങളിൽ നല്ലൊരു ഭാഗവും കാവ്യ […]

Continue Reading

വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണർ-ബിജെപി നീക്കത്തിനെതിരെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കുവാൻ സംസ്ഥാന ഗവർണറുടെ നേതൃത്വത്തിൽ ഗൂഢനീക്കങ്ങൾ നടത്തുമ്പോൾ, അതിനെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ സംരക്ഷണകൺവൻഷൻ കോട്ടയത്ത് സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണർ-ബിജെപി നീക്കത്തിനെതിരെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘ പരിവാറിൻ്റെ രഹസ്യ അജണ്ടകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോട്ടയത്ത് സാഹി ത്യ പ്രവർത്തക സഹകരണ സം ഘം ഓഡിറ്റോറിയത്തിൽ ചേർ ന്ന കൺവൻഷൻ ആഹ്വാനം ചെയ്തു. എൽ ഡി എഫ് […]

Continue Reading

കേരളാ കോൺഗ്രസ്സ് (എം)
രാഷ്ട്രീയത്തിൽ മിന്നും താരമായി ജോസ് കെ. മാണി

കേരളം എപ്പോഴും കൗതുകത്തോടെ കാതോർക്കുന്ന കേരളാ കോൺഗ്രസ്സ് (എം) രാഷ്ട്രീയത്തിൽ കെ.എം മാണിയെപ്പോലെ മികവ് തെളിയിച്ച് ജോസ് കെ.മാണി. കേരളാ കോൺഗ്രസ്സ് (എം) ൻ്റെ ജന്മദിനത്തിൽ പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി കേരളാ കോൺഗ്രസ്സിൻ്റെ ആകെ മുഖമായി മാറുന്നതാണ് ഈ കാലയളവിൽ കേരളം കണ്ടത്. മാണിസാറിൻ്റെ നിര്യാണത്തിനുശേഷം ഒരു നേതാവിനും അനുഭവിക്കേണ്ടി വരാത്ത കടുത്ത വെല്ലുവിളികളെയാണ് ജോസ് കെ.മാണി നേരിട്ടത്. മുതിർന്ന നേതാക്കന്മാർ മുഴുവൻ മറുവിഭാഗത്തിൽ ചേക്കേറുകയും സങ്കീർണ്ണമായ നിയമരാഷ്ട്രീയയുദ്ധങ്ങൾ പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി […]

Continue Reading