ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയൻ മേനോന്

മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണൻ്റെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ അർഹനായി.25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യാപകമായി പിപിഇ കിറ്റുകളും ഗ്ലൗസുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചതിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന റിപ്പോർട്ടുകളാണ് ജയൻ മേനോനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2021 ജനുവരി ഒന്നു മുതൽ […]

Continue Reading

കൊച്ചി ബിനാലെ ഇ​ന്നു തു​ടങ്ങും

. ഫോർ​ട്ടു​കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ വൈ​കി​ട്ട് ആ​റി​നു മു​ഖ്യ​മ​.ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാം പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 വേ​ദി​ക​ളി​ലാ​യി ഏ​പ്രി​ൽ 10 വ​രെ​യാ​ണ് ബി​നാ​ലെ. വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 90 ക​ലാ​കാ​ര​ൻ​മാ​രു​ടെ 200 സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യും ആ​ർ​ട്ട് ബൈ ​ചി​ൽ​ഡ്ര​ൻ എ​ന്നി​വ ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. മ

Continue Reading

ശശി തരൂരുമായി പ്രശ്നങ്ങളില്ല

ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ദില്ലിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിശദീകരണം.

Continue Reading

എഎസ്ഐയെ ആലപ്പുഴ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ കഞ്ഞിരംചിറ സ്വദേശി എ.എസ്ഫെ ഐബി ഗോൺസാൽവസിനെയാണ് കടലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഇഎസ്ഐ ജംഗ്ഷൻ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം. ആത്മഹത്യയാണോ അപകട മരണമാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

രണ്ടു ദിവസം കൂടി മഴ തുടരും

ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്നലെ മുതൽ പരക്കെ പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്നു ദിവസം യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൻദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ പെയ്യുന്ന കനത്ത മഴയിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Continue Reading

വാളയാറിൽ രക്ത ചന്ദനം പിടികൂടി

വാളയാറിൽ രക്‌ത ചന്ദനം പിടികൂടി. നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നാണ് എക്സൈസ് സംഘം രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 150 കിലോ ചന്ദനം പിടികൂടിയത്. പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ചന്ദനത്തിന് അരക്കോടിലധികം രൂപ വില വരും. ദേശീയപാതയിലൂടെ അഞ്ച് കിലോ മീറ്ററിലധികമാണ് എക്സൈസ് ഇങ്ങനെ കാറിനെ പിന്തുടർന്നത് വാളയാറിലെ പരിശോധന ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു കാറിലുണ്ടായിരുന്നവരുടെ ലക്ഷ്യം. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ കാർ ഉപേക്ഷിച്ച് യുവാക്കൾ പുഴയിലേക്ക് ചാടാൻ ശ്രമിച്ചു

Continue Reading

ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി

റോഷാക്ക് സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് വിലപിടിച്ച റോളക്സ് വാച്ച് ആസിഫിന് മമ്മൂട്ടി കൈമാറിയത്. റോഷാക്ക് വിജയാഘോഷ വേദിയിൽ നടൻ ദുൽഖർ സൽമാൻ്റെ സാന്നിധ്യത്തിലാണ് സമ്മാനം കൊടുത്തത്. റോളക്സ് വാച്ചിന് കോടികൾ വിലവരും. റോഷാക്കിലെ ആസിഫലിയുടെ അഭിനയത്തെമമ്മൂട്ടി പ്രശംസിച്ചു. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ റെസ്‌പെക്ട് ചെയ്യണം. ‘മനുഷ്യന്റ ഏറ്റവും എക്‌സ്പ്രസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ […]

Continue Reading

സ്‌കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

24 വേദികളിലായി ജനുവരി 3 മുതൽ 7 വരെ സംസ്ഥാന സ്‌കൂൾ കലോത്സത്തിന് കോഴിക്കോട് ആതിഥേയത്വം നൽകും. കോഴിക്കോട്: 61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിൽ 239ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും.തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുത്തത്.കലോത്സവത്തിന്റെ മറ്റൊരു ആകർഷണത എന്നത് കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്. അത് ഇപ്പോഴും തുടർന്നു പോരുന്നു.

Continue Reading

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടപടികൾ ത്വരിതപ്പെടുത്തും – ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടപടികള്‍ ത്വരിതപ്പെടുത്തും – ഡോ.എന്‍.ജയരാജ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കിഫ്ബി മുഖേന പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ് എന്നിവ സ്‌പോര്‍ട് കേരള ഫൗണ്ടേഷന്‍ എന്ന ഏജന്‍സിയാണ് തയാറാക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപനം ചെയ്ത് നടപ്പാക്കുന്നതിന് ചീഫ് വിപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു […]

Continue Reading

നിയമസഭാസമ്മേളനം തുടങ്ങി

പതിനഞ്ചാം നിയമസഭയുടെ ഏഴാമത് സമ്മേളനം ആരംഭിച്ചു. നിയമനിര്‍മ്മാണത്തിന് മാത്രമായി ചേരുന്ന സഭ ഒമ്പത് ദിവസത്തേക്കാണ് സമ്മേളിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എട്ട് ബില്ലുകള്‍ പരിഗണിക്കും. നിയമസഭാസ്പീക്കര്‍ പാനലില്‍ ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തി. യു.പ്രതിഭ, സി.കെ.ആശ, കെ.കെ.രമ എന്നിവരാണ് പാനലിലുള്ളത്. സ്പീക്കറുടെയും ഡപ്യൂട്ടിസ്പീക്കറുടെയും അസാന്നിധ്യത്തില്‍ സഭയെ നിയന്ത്രിക്കാനാണ് സ്പീക്കര്‍ പാനല്‍ നിയമനം.

Continue Reading