വാളയാറിൽ രക്ത ചന്ദനം പിടികൂടി. നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നാണ് എക്സൈസ് സംഘം രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 150 കിലോ ചന്ദനം പിടികൂടിയത്.
പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
പിടികൂടിയ ചന്ദനത്തിന് അരക്കോടിലധികം രൂപ വില വരും.
ദേശീയപാതയിലൂടെ അഞ്ച് കിലോ മീറ്ററിലധികമാണ് എക്സൈസ് ഇങ്ങനെ കാറിനെ പിന്തുടർന്നത്
വാളയാറിലെ പരിശോധന ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു കാറിലുണ്ടായിരുന്നവരുടെ ലക്ഷ്യം.
പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ കാർ ഉപേക്ഷിച്ച് യുവാക്കൾ പുഴയിലേക്ക് ചാടാൻ ശ്രമിച്ചു

