ആലപ്പുഴ കഞ്ഞിരംചിറ സ്വദേശി എ.എസ്ഫെ ഐബി ഗോൺസാൽവസിനെയാണ് കടലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ ഇഎസ്ഐ ജംഗ്ഷൻ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം.
ആത്മഹത്യയാണോ അപകട മരണമാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

