പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രധാന അജണ്ട ബജറ്റ് അവതരണമാണ്.സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 നാണ്. ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെ നിയമസഭ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം 33 ദിവസമാണ് ചേരുന്നത്. ജനുവരി 25 ന് ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന […]

Continue Reading

കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി അംഗീകരിച്ചു.

കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി അംഗീകരിച്ചു. ശങ്കര്‍ മോഹന്‍റെ രാജി അംഗീകരിച്ച സാഹചര്യത്തിൽ ജാതിവിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു . എന്നാൽ രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ഒരു ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍.കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം.എന്തായാലും ഒരു വിവാദം ഒഴിഞ്ഞ ആശ്വാസത്തിലാണ് സർക്കാർ. പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള കമ്മറ്റിയെ തീരുമാനിച്ചു.വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് […]

Continue Reading

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ
നിരോധനം റദ്ദാക്കി

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി . കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എന്നാല്‍ അറുപത് ജി എസ് […]

Continue Reading

ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് രചിച്ച സാമാജികൻ സാക്ഷി എന്ന പുസ്തകത്തിന്‍റെ പ്രകാശനം സ്പീക്കർ എ.എൻ.ഷംസീർ നിർവ്വഹിച്ചു.

തിരുവനന്തപുരം_ പതിനാറു വർഷം നിയമസഭാ സമാജികൻ എന്ന നിലയിൽ ചുറ്റുപാടുകളെ നിരീക്ഷിച്ച് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എഴുതിയ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളും അവലോകനങ്ങളും സമാഹരിച്ച് ഡോൺ ബുക്സ് പുറത്തിറക്കിയ ‘സാമാജികൻ സാക്ഷി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്വീക്കർ എ.എൻ ഷംസീർ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. നിയമസഭാസമാജികൻ എന്ന നിലയിലുള്ള അനുഭവസമ്പത്തിന്റെ സമാഹരണമാണ് രചനകളിലുള്ളതെന്ന് സ്വീക്കർ പറഞ്ഞു. വളരെ സീനിയറായ ഒരു പൊതുപ്രവർത്തകന്റെ കണ്ണുകൾ സമൂഹത്തിലേക്ക് തുറന്നു പിടിച്ചപ്പോൾ ലഭിച്ച […]

Continue Reading

ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകൾ പുറത്ത് വന്നു- ജോൺ ബ്രിട്ടാസ്‌

ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകൾ പുറത്ത് വന്നവെന്നും ജോൺ ബ്രിട്ടാസ്‌ എം പി തൻ്റെ ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണ്ണരൂപം ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകൾ പുറത്ത് വന്നു.ചട്ടം ലംഘിച്ച് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന ചിന്തയുടെ തെളിവോടെയുള്ള മറുപടിയിൽ ഫുൾ സ്റ്റോപ്പിടേണ്ട വിഷയത്തിൽ നമ്മൾ കണ്ടത് വ്യക്തിഹത്യയുടേയും ലൈംഗിക അധിക്ഷേപത്തിന്റെയും നിലയ്ക്കാത്ത കമന്റുകളാണ്.രാഷ്ട്രീയ വിയോജിപ്പുകൾക്ക് ഒരു സ്ത്രീയുടെ ജോലി,ശമ്പളം,വേഷവിധാനം,സുഹൃത്തുക്കൾ എന്നിങ്ങനെ സ്കാൻ ചെയ്യപ്പെടുന്ന വിഷയങ്ങൾ ഏറെയാണ്.മാന്യതയുടെ അതിരുകൾ കടന്ന അധിക്ഷേപങ്ങൾ […]

Continue Reading

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം

ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിർദ്ദേശം പുറത്തു വന്നു. ഡി.ജെ പാര്‍ട്ടികളില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. സി സി ടി വി ക്യാമറ വേണം. ങ്ല്ക്ങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. പങ്കെടുക്കുന്നവരുടെ മേ ൽ വിലാസം, മദ്യം വിളമ്പുന്നതിന് ലൈസസന്‍സുള്ള സ്ഥാപനങ്ങളില്‍ നിയമപരമായി അനുവദനീയമായ പ്രായപരിധിക്ക് മുകളിലുളളവര്‍ക്ക് മാത്രം മദ്യം വിളമ്പാം. ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അനുസൃതമായി […]

Continue Reading

മലയാള മനോരമയുടെ ബഫർസോൺ വാർത്തകൾ

മലയാള മനോരമ ബഫർസോൺ വിഷയത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളെക്കുറിച്ച് അഡ്വ.ഹരീഷ് വാസുദേവൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ദേയമായി. പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം മലയാള മനോരമയുടെ കഴിഞ്ഞ കുറച്ചു ദിവസത്തെ ഒന്നാംപേജ് ആർക്കൈവ് ചെയ്തിട്ടുണ്ട്, അതിന്റെ ഇംഗ്ലീഷ് ട്രാൻസ്‌ലേഷനും ഉണ്ടാക്കിയിട്ടുണ്ട്. ബഫർസോൺ എന്ന പേരിൽ സ്തോഭജനകമായ, ഏകപക്ഷീയമായ തലക്കെട്ടുകൾ സൃഷ്ടിച്ച്, ആശങ്കയുണ്ട് ഉണ്ട് എന്ന് പറഞ്ഞു വലിയ ആശങ്കയും അങ്കലാപ്പും ഉണ്ടാക്കുകയാണ് മനോരമ. ഈ പത്രം വായിക്കുന്ന ഏത് മലയോര കർഷകനും ആശങ്ക ഇല്ലെങ്കിലും ഉണ്ടായിപ്പോവും സ്വാഭാവികം. ഇക്കോളജിക്കൽ സെൻസിറ്റീവ് […]

Continue Reading

കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം 2023 – വാഹന പ്രചാരണജാഥ ആരംഭിച്ചു

2023 ജനുവരി 09 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിൽ കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വാഹന പ്രചാരണജാഥയുടെ ഫ്ലാഗ് ഓഫ് ഡിസംബർ 17 – ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ബഹു.സ്പീക്കർ എ.എൻ.ഷംസീർ ചടങ്ങിൽ പങ്കെടുത്തു. തലശ്ശേരിയിൽ നിന്നാരംഭിച്ച് എല്ലാ ജില്ലയിലും പര്യടനം നടത്തി ഡിസംബർ 21 ന് തിരുവനന്തപുരത്ത് ജാഥാ സമാപിക്കും.

Continue Reading

മനോരമ വാർത്ത തെറ്റ്‌

സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്ന മലയാള മനോരമയിൽ വന്ന വാർത്തയുടെ വിശദീകരണവുമായി സിപിഐ എം നേതാവ്‌ കെ സുരേഷ്‌ കുറുപ്പ്‌. ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ സുരേഷ്‌ കുറുപ്പിൻ്റെ വിശദീകരണം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൻ്റെ പൂർണ്ണരൂപം ഇന്നത്തെ (18 ഡിസംബർ 2022 ) മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന ഒരു വാർത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്.ഞാൻ രാഷ്‌ട്രീയപ്രവർത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാർത്തയിൽ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ, ‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ‘ എന്നതാണത്. വേണമെങ്കിൽ ഒരാഴ്‌ച കഴിഞ്ഞ് സംസാരിക്കാം […]

Continue Reading

ശബരിമലയിൽ ഭക്തർക്ക് സംരക്ഷണത്തിനായി ഇന്ത്യൻ റിസർവ് ബറ്റാലിയനെ നിയോഗിച്ചു

ശബരിമലയിൽ ഭക്തരെ സംരക്ഷിക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയനെ നിയോഗിച്ചു ശബരിമല അയ്യപ്പൻ ക്ഷേത്രം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ (ഐആർബി) അധിക പൊലീസുകാരെ 18ന് വിന്യസിക്കും.

Continue Reading