തിരുവനന്തപുരം_ പതിനാറു വർഷം നിയമസഭാ സമാജികൻ എന്ന നിലയിൽ ചുറ്റുപാടുകളെ നിരീക്ഷിച്ച് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എഴുതിയ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളും അവലോകനങ്ങളും സമാഹരിച്ച് ഡോൺ ബുക്സ് പുറത്തിറക്കിയ ‘സാമാജികൻ സാക്ഷി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്വീക്കർ എ.എൻ ഷംസീർ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. നിയമസഭാസമാജികൻ എന്ന നിലയിലുള്ള അനുഭവസമ്പത്തിന്റെ സമാഹരണമാണ് രചനകളിലുള്ളതെന്ന് സ്വീക്കർ പറഞ്ഞു. വളരെ സീനിയറായ ഒരു പൊതുപ്രവർത്തകന്റെ കണ്ണുകൾ സമൂഹത്തിലേക്ക് തുറന്നു പിടിച്ചപ്പോൾ ലഭിച്ച അനുഭവസമ്പത്തിന്റെ സ്വാംശീകരണമാണ് പുസ്തകത്തിലെ ആശയങ്ങളിലുള്ളതെന്ന് ആദ്യ പ്രതി ഏറ്റുവാങ്ങിയ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചൂണ്ടിക്കാട്ടി.
‘സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള ”ആസാദി കാ അമൃത് മഹോത്സവ്” – ന്റെയും കേരള നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി ”കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.
ജനസേവകരാണ് ജനപ്രതിനിധികളെന്നും ജനങ്ങളാണ് ജനാധിപത്യത്തിൽ യജമാനൻമാരുമെന്ന വിശ്വാസത്തിലാണ് പൊതുവർത്തനത്തിൽ കാഴ്ചപ്പാടുകളെ എന്നും ചേർത്തു വച്ചിട്ടുള്ളതെന്നും പുസ്തക പരിചയപ്പെടുത്തൽ നടത്തി ഡോ.എൻ.ജയരാജ് പറഞ്ഞു.
ചടങ്ങിൽ പി കെ ബഷീർ എംഎൽഎ, കുറിക്കോളി മൊയ്തീൻ എംഎൽഎ സാഹിത്യകാരൻ ബെന്യാമിൻ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
പുസ്തക പ്രകാശനത്തിനു ശേഷം ലഹരി ബോധവത്കരണത്തിൻറെ ഭാഗമായി ഡോ. എൻ ജയരാജ് എം.എൽഎ അഭിനയിച്ച ഷോർട്ട് ഫിലിം നോ നെവർ ഓപ്റ്റിന്റെ പ്രദർശനം നടന്നു.
സംവിധാനം സിനോ ആൻറണി, തിരക്കഥ എസ്.ആർ.ദിവ്യ. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരായ മെവിൻ അരുവിക്കുഴി, അഞ്ജു എലിസബത്ത് എന്നിവരും ഹ്രസ്വചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

.



