പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രധാന അജണ്ട ബജറ്റ് അവതരണമാണ്.സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 നാണ്. ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെ നിയമസഭ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം 33 ദിവസമാണ് ചേരുന്നത്. ജനുവരി 25 ന് ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *