2022 ഫിഫ ലോകകപ്പിൻ്റെ ഫൈനൽ പോരാട്ടം ഞായറാഴ്ച

2022 ഫിഫ ലോകകപ്പിൻ്റെ ഫൈനൽ പോരാട്ടത്തിൽ ഞായറാഴ്ച അർജൻ്റീനയും ഫ്രാൻസും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജൻ്റീന ക്രൊയേഷ്യയെ കീഴടക്കി 3-0ന് ഫൈനലിൽ പ്രവേശിച്ചു. മറുവശത്ത് ഫ്രാൻസ് മൊറോക്കോയെ 2-0ന് തോൽപ്പിച്ച് ഫൈനലിൽ കടന്നു അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 8:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.

Continue Reading

ഫ്രാൻസ് – അർജൻ്റീന ഫൈനൽ

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മൊറോക്കോയേ തോൽപ്പിച്ച് ഫ്രാൻസ് ഫൈ​ന​ലി​ൽ പ്രവേശിച്ചു. ഫ്രാൻസിനുവേണ്ടി ഫ്രാൻസ്തി​യോ ഹെ​ർ​ണാ​ണ്ട​സ്, കോ​ളോ മു​വാ​നി എ​ന്നി​വ​ർ ഗോൾ നേടി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ത് വ​രെ ഗോ​ൾ വ​ഴ​ങ്ങാ​തി​രു​ന്ന മൊ​റോ​ക്ക​ൻ പ്ര​തി​രോ​ധ​ത്തെ തകർത്ത് അ​ഞ്ചാം മി​നി​റ്റി​ൽ ഫ്രാ​ൻ​സ് ആദ്യ ഗോളടിച്ചു. ആദ്യഗോൾ തി​യോ ഹെ​ർ​ണാ​ണ്ട​സിൻ്റെ വക കി​ലി​യ​ൻ എം​ബ​പ്പെയെ മത്സരത്തിലാകെ തളച്ചിടാൻ ശ്രമിച്ചത് മറ്റുള്ളവർക്ക് അവസരം സൃഷ്ടിച്ചു. തു​ട​ക്ക​ത്തി​ലെ ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ മൊ​റോ​ക്കോ​യും പ്ര​ത്യാ​ക്ര​മ​ണം തുടങ്ങി. എ​ന്നാ​ൽ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ഗോ​ളാ​ക്കി മാ​റ്റു​ന്ന​തി​ൽ മൊ​റോ​ക്ക​ൻ നി​ര പ​രാ​ജ​യ​പ്പെ​ട്ടു. […]

Continue Reading

ഖത്തർ വേൾഡ് കപ്പിനെക്കുറിച്ച് George Mathewഎഴുതിയ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി

ഖത്തർ വേൾഡ് കപ്പിനെക്കുറിച്ച് George Mathewഎഴുതിയ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം… ഇത്തവണത്തെ ഫിഫ വേൾഡ് കപ്പിൽ ആദ്യം മുതലേ ആക്സസിബിലിറ്റിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധിച്ചിരുന്നു. മിഡിലീസ്റ്റിലേക്കുള്ള താരതമ്യേന കുറഞ്ഞ യാത്രക്കൂലിയും സുഹൃത്തുക്കൾ ഉണ്ടെന്നുള്ളതിനാൽ താമസസൌകര്യം എങ്ങനെയെങ്കിലും ഉറപ്പിക്കാ‍മെന്നതും വേൾഡ് കപ്പ് സ്വപ്നങ്ങൾക്ക് ആക്കം കൂട്ടി. ടിക്കറ്റ് സെയിലിന്റെ സമയത്താണ് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ നിരക്കിലാണ് ആക്സസ്സിബിലിറ്റി റ്റിക്കറ്റ് എന്നും ഒരു കമ്പാനിയൻ റ്റിക്കറ്റ് ഫ്രീയായി ലഭിക്കുമെന്നും അറിഞ്ഞത്. കൂടെ വരാൻ […]

Continue Reading

അർജൻ്റീന ഫൈനലിൽ

അർജൻ്റീന ലോകകപ്പ് ഫൈനലിൽ എത്തി. മെസ്സിയുടെ ക്യാപ്ടൻസി യുടെ മികവിൽ . 2018 ലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്തു കൊണ്ട്. 3 – 0 എന്ന മാർജിനിലാണ് മെസ്സിപ്പട ക്രൊയേഷ്യ യെ തുരത്തി ഫൈനലിൽ കയറിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി കളിയിയിൽ മെസി നിറഞ്ഞതോടെ അക്ഷരാർത്ഥത്തിൽ ക്രൊയേഷ്യ നിലംപരിശായി. മുപ്പത്തി മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആറ് മിനിറ്റിന് ശേഷം അൽവാരസ് ഒറ്റയാൾ പ്രകടനത്തിലൂടെ ഗോൾ […]

Continue Reading

റൊണാൾഡോയുടെ അപ്രതീക്ഷിത വിട

മൊറൊക്കോ പോസ്റ്റിൽ ഗോൾ അടിക്കാൻ കഴിയാത്തതിലൂടെ കരിയർ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് പോർച്ചുഗീസ് ഹീറോ റൊണാൾഡോ. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്. ഇനി റൊണാൾഡോക്ക് ലോകകപ്പ് കിരീടം വെറും സ്വപ്നം മാത്രം. ഇതു വരെ 196 മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് പ്രായപരിധി കാരണം അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ആരാധകർക്കും സങ്കടം സഹിക്കാൻ പറ്റുന്നില്ല. റൊണാൾഡോ വിങ്ങിപൊട്ടുന്ന വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി.

Continue Reading

ഫ്രാൻസ് സെമിയിൽ കടന്നു

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ച് പട സെമിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഫ്രാന്‍സിനായി ചൗമേനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്‌ന് പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയില്‍ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും.

Continue Reading

മൂന്നാം ഏകദിനം ഇന്ത്യയ്ക്ക് ജയം

ആദ്യ രണ്ട് ഏകദിനങ്ങളിലെ തോല്‍വിയ്ക്ക് ടീം ഇന്ത്യ പലിശസഹിതം മടക്കി നല്‍കി. മൂന്നാം ഏകദിനത്തില്‍ ഇഷാന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി.ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി.

Continue Reading

ഇന്ന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭം

ലോകകപ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് എട്ട് ടീമുകളാണ്. ആദ്യമത്സരം ഇന്നു രാത്രി 8:30 ന് ബ്രസീലും ക്രൊയോഷ്യയും തമ്മിലാണ്. 12:30 ന് അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ നേരിടും. മൊറോക്കോതപോര്‍ച്ചുഗല്‍, ഫ്രാന്‍സ്തഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെയാണ്. ഈ മത്സരങ്ങളിലെ വിജയികളാണ് സെമിയില്‍ കളിക്കുക. സെമിഫൈനല്‍ 13-നും 14-നും നടക്കും. 18-നാണ് ഫൈനല്‍.

Continue Reading

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും

പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഫ്രാന്‍സും സെനഗലിനെ തോല്‍പ്പിച്ച ഇംഗ്ലണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിന് രാത്രി 12.30-നാണ് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍.ഫ്രാന്‍സിനു വേണ്ടി 74-ാം മിനിറ്റിലും 91-ാം മിനിറ്റിലും എംബാപ്പെയാണ് രണ്ട് ഗോളുകള്‍ നേടിയത്. 44-ാം മിനിറ്റിലായിരുന്നു ഒളിവര്‍ ജിറൂദിന്‍റെ ഗോള്‍. പോളണ്ടിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പെനാള്‍റ്റിയിലൂടെയാണ് ഒരു ഗോള്‍ മടക്കിയത്.ആദ്യപകുതിയില്‍ ഉജ്വലപോരാട്ടവുമായി ഇംഗ്ലണ്ടിനെ സെനഗല്‍ വിറപ്പിച്ചെങ്കിലും മൂന്നു ഗോളുകളിലൂടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. 37-ാം മിനിറ്റിലെ ജോര്‍ദന്‍ ഹെന്‍ഡേഴ്സണിന്‍റെയും ഹാരി […]

Continue Reading

അര്‍ജന്‍റീനയും നെതര്‍ലാന്‍ഡ്സും ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡ്സ് യുഎസ്എ-യെ പരാജയപ്പെടുത്തിയും ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി അര്‍ജന്‍റീനയും ഖത്തര്‍ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ നേരിടും.യുഎസ്എ-യ്ക്കെതിരായ കളിയുടെ ആദ്യപകുതിയില്‍ നെതര്‍ലാന്‍ഡ്സ് രണ്ടു ഗോളുകള്‍ നേടിയിരുന്നു. 76-ാം മിനിറ്റിലായിരുന്നു യുഎസ്എ-യുടെ ഗോള്‍. ആദ്യ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്‍റെ വകയായിരുന്നു നെതര്‍ലാന്‍ഡ്സിന്‍റെ മൂന്നാം ഗോള്‍. തോല്‍വിയില്ലാതെ നെതര്‍ലാന്‍ഡ്സ് പൂര്‍ത്തിയാക്കുന്ന പത്തൊമ്പതാം മത്സരമാണിത്.ഓസ്ട്രേലിയയ്ക്കെതിരായ അര്‍ജന്‍റീനയുടെ ആദ്യഗോള്‍ 35-ാം മിനിറ്റില്‍ മെസ്സി നേടി. ഓസീസ് […]

Continue Reading