നാടകമേ… ജീവിതം, എന്‍.എന്‍.പിള്ളയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പ്

ഗോഡ് ഫാദറിലെ അഞ്ഞൂറാനെ അറിയാത്തവരാരുമുണ്ടാകില്ല. എന്നാല്‍ അദ്ദേഹം പിന്നിട്ട ജീവിതവഴിയും അനുഭവങ്ങളും അധികമാര്‍ക്കും അറിയില്ല, നാടകം ജീവിതമാക്കിയ മനുഷ്യന്‍, ജീവിതം നാടകമാക്കിയ മനുഷ്യനും! മലയാള നാടക ആചാര്യന്‍മാരില്‍ ഒരാളായിരുന്ന എന്‍. എന്‍. പിള്ളയെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ കുറിക്കാം.1918 ഡിസംബര്‍ 27-ന് വൈക്കത്ത് ജനിച്ച എന്‍എന്‍ പിള്ളയുടെ പൂര്‍ണ്ണനാമം: എന്‍. നാരായണ പിള്ള എന്നാണ് . കോട്ടയം സി.എം.എസ്. കോളജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. അവിടെ ഒരു എസ്റ്റേറ്റ് മാനേജരായി ജോലി നോക്കി. […]

Continue Reading

നെല്ലു സംഭരണം: 129 കോടി രൂപ
സര്‍ക്കാര്‍അനുവദിച്ചു

നെല്ലുസംഭരണ പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിനായി സര്‍ക്കാര്‍ 129 കോടി രൂപ കൂടി അനുവദിച്ചു. ഈ സംഭരണ സീസണില്‍ നെല്ലുനല്‍കിയിട്ടുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും നെല്ലിന്റെ വില നാളെ മുതല്‍ ലഭിക്കുന്നതിനാണിതെന്നു ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഭാവിയില്‍ നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം ലഭ്യമാക്കുന്നതിനായി സപ്ലൈകോ കേരള ബാങ്കുമായി കരാറിലേര്‍പ്പെടുന്നതിനു ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading

കേസ് റദ്ദാക്കാന്‍ സണ്ണിലിയോണിന്റെ ഹര്‍ജി

കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് റദ്ദാക്കാന്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.2018 – 19 കാലഘട്ടത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍ ഷോ നടത്താമെന്നു പറഞ്ഞു പണം തരാതെ […]

Continue Reading

അറിയാം പപ്പായയുടെ ഗുണങ്ങള്‍

പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. പപ്പായ ഇല ആരോഗ്യ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ചര്‍മ്മത്തിനും മുടിക്കുമുള്ള ഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നാരുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നതാണ് .ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഒരു വ്യക്തി ഡെങ്കിപ്പനി ബാധിച്ച് പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ വഷളായേക്കാം. ഇത് പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയാന്‍ ഇടയാക്കുന്നതാണ് . രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താന്‍ […]

Continue Reading

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
കൃഷ്ണ അന്തരിച്ചു

തെലുങ്കിലെ പ്രമുഖ നടനും സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനന്റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെലുങ്കിലെ മുന്‍നിര നടന്‍ മഹേഷ് ബാബു മകനാണ്.ചെറിയ വേഷങ്ങളിലൂടെയാണ് കൃഷ്ണ സിനിമാലോകത്ത് ആദ്യം എത്തിയത്. 1961 ല്‍ പുറത്തിറങ്ങിയ കുല ഗോത്രലു, പടണി മുന്ധുകു(1962), പറവു പതിഷ്ഠ(1963) എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തി. 1965 പുറത്തിറങ്ങിയ തേനെ മനസുലു എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യം എത്തുന്നത്. […]

Continue Reading

ആമസോണും 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ആമസോണും 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു ഇ – കൊമേഴ്സ് ഭീമന്‍മാരായ ആമസോണിലും ജോലിക്കാരെ വെട്ടിക്കുറക്കുന്നു. കഴിഞ്ഞ ഏതാനും പാദങ്ങള്‍ ലാഭകരമല്ലാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാനും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കാനും ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.ഈ ആഴ്ച ഏകദേശം 10000 ജീവനക്കാരെ കോര്‍പ്പറേറ്റ്, ടെക്‌നോളജി ജോലികളില്‍ നിന്ന് പിരിച്ചു വിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായാണ് സൂചന. ഉപകരണ യൂണിറ്റിലും റീട്ടെയില്‍ ഡിവിഷനിലും ഹ്യൂമന്‍ റിസോഴ്‌സിലും ആയിരിക്കും വെട്ടിക്കുറക്കല്‍. കോവിഡിന് ശേഷം യുകെയിലും യുഎസിലും സാമ്പത്തിക മാന്ദ്യം വന്നേക്കും എന്ന […]

Continue Reading

സ്‌കിസോഫ്രീനിയയും വിവാഹവും

പത്താംക്ലാസ്സുവരെ മാത്രം പഠിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. കുറേ വർഷങ്ങൾ ലേബർ വർക്കുമായി ഗൾഫിലായിരുന്നു. എന്റെ മകൾക്ക് ഇപ്പോൾ 18 വയസ്സുണ്ട്. മനോരോഗത്തിന് കുറേ വർഷങ്ങളായി അവൾ ചികിത്സയിലാണ്. ‘സ്‌കീസോഫ്രേനിയ’ എന്നാണ് ചികിത്സിച്ച ഡോക്ടർ അവളുടെ മാനസികപ്രശ്‌നത്തിന് പേരു പറഞ്ഞത്.

Continue Reading

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ് അറസ്റ്റില്‍

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപത്തുള്ള സ്‌കാനിങ് സെന്ററില്‍ സ്‌കാനിങ്ങിന് സെന്ററിലെ റേഡിയോഗ്രാഫര്‍ കൊല്ലം കടയ്ക്കല്‍ ചിതറ മടത്തറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്. സ്‌കാനിങ് സെന്ററില്‍ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് കേസ്. സ്വകാര്യ ദൃശ്യം പകര്‍ത്തിയെന്നു സംശയം തോന്നിയ യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍ സ്വകാര്യ ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്ന് […]

Continue Reading

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവല്‍ ഗോവയില്‍

റൈഡര്‍മാര്‍ക്കു സന്തോഷവാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്.റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാനിയ ഈ മാസം 18 മുതല്‍ 20 വരെ ഗോവയില്‍ നടക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവലിന്റെ 12-ാം പതിപ്പില്‍ റൈഡിംഗിനു പുറമേ സംഗീതം, കലാപരിപാടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്. മികച്ച റൈഡര്‍മാര്‍, കലാകാരന്‍മാര്‍, സംഗീതജ്ഞര്‍, കഥാകാരന്‍മാര്‍ എന്നിവര്‍ക്കു പുറമേ പോപ്പ് സംഗീതവിരുന്നും ചടങ്ങിനു മോഡികൂട്ടും.

Continue Reading

ഓട്ടോയിലും ചരക്കുവാഹനങ്ങളിലുമുള്ള ശബരിമല യാത്രയ്ക്കു
മോട്ടോര്‍ വാഹനവകുപ്പിന്റെ വിലക്ക്

ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത് അതിനാലാണ് ഈ നിയന്ത്രണം. കൂടാതെ ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്‌കൂട്ടര്‍ യാത്രികരില്‍നിന്നും പിഴ ഈടാക്കും.ടെമ്പോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ചും തീര്‍ഥാടകര്‍ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്്. ഇങ്ങനെ വരുന്നവരെ തടഞ്ഞ് പകരം യാത്രാസൗകര്യം മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിക്കൊടുക്കും. […]

Continue Reading