അതിരപ്പള്ളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ലയങ്ങളുടെ ഭിത്തികള്‍ തകര്‍ത്തു

അതിരപ്പള്ളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ആള്‍താമസമില്ലാത്ത ലയങ്ങളുടെ ഭിത്തികള്‍ തകര്‍ത്തു.മുപ്പതോളം ആനകളാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. അതിരപ്പള്ളിയിലെ റബര്‍ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലകളിലേക്ക് എത്തിയ ആനകള്‍ കൂടാതെ മൃഗങ്ങളെ തടയാന്‍ സ്ഥാപിച്ചിരുന്ന സോളര്‍ വൈദ്യുത വേലികളും കാട്ടാനകള്‍ തകര്‍ത്തു. കാട്ടാനകള്‍ പ്രദേശത്തേക്ക് എത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് റബര്‍ തോട്ടത്തിലെ തൊഴിലാളികള്‍ ആനകളെ കാട് കയറ്റിയത്.

Continue Reading

ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ‘ദ എലിഫന്റ് വിസ്പറേഴ്സ്’

ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഓസ്‌കാറിനായി മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളിൽ കാർത്തികി ഗോൺസാൽവസിൻ്റെ ദ എലിഫൻ്റ് വിസ്‌പറേഴ്‌സും ഉൾപ്പെടുന്നു. ഗുനീത് മോംഗയുടെ സിഖ്യ എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ദി എലിഫൻ്റ് വിസ്‌പറേഴ്‌സ് ഓസ്‌കാറിൽ ഇന്ത്യയ്ക്കുള്ള മൂന്ന് നോമിനേഷനുകളിൽ ഉൾപ്പെടുന്നു.എലിഫൻ്റ് വിസ്‌പറേഴ്സ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു. തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പിൽ ജോലി ചെയ്യുന്ന ഗോത്രവർഗക്കാരായ ബൊമ്മൻ, ബെല്ലി എന്നിവരെ പിന്തുടരുന്നതാണ് ഗോൺസാൽവസിൻ്റെ തമിഴ് ഭാഷാ ചിത്രം. വനത്തെക്കുറിച്ചും അതിൻ്റെ പകരം വെക്കാനില്ലാത്ത സമ്പത്തിനെക്കുറിച്ചും ഉള്ള അവബോധജന്യമായ […]

Continue Reading


ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

ജനുവരി 27 വരെ ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ജനുവരി 28ന് തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യ ഭാഗങ്ങളിലും ജനുവരി 29ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് […]

Continue Reading

എകെ ആൻ്റണിയുടെ മകൻ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിക്കെതിരായ ട്വീറ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ എ കെ ആൻ്റണിയുടെ മകനുമായ അനിൽആൻ്റണി പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ബുധനാഴ്ച രാജിവച്ചു.ഡോക്യുമെൻ്ററിക്കെതിരായ തൻ്റെ ട്വീറ്റ് പിൻവലിക്കാൻ അസഹിഷ്ണുതയുള്ള ആഹ്വാനങ്ങൾ ലഭിക്കുന്നുണ്ടെന്നും അതേ വിഷയത്തിൽ ഫേസ്ബുക്കിലെ “വിദ്വേഷത്തിൻ്റെ/അധിക്ഷേപങ്ങളുടെ മതിലും” തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചെന്നും അനിൽ ആൻ്റണി ട്വീറ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. തിരുത്തിയ രാജിക്കത്തിൻ്റെ ഒരു ഭാഗത്ത്, അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിൽ […]

Continue Reading

ഇ​ന്ത്യ: ദ ​മോ​ദി ക്വ​സ്റ്റ്യ​ൻ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വേ​ദി​ക​ൾ​ക്കടുത്തായി സം​ഘ​ർ​ഷം

തിരുവനന്തപുരം ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​ന​വീ​യം വീ​ഥി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്തക​ർ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മിക്കുകയും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വുകയും തുടർന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീക്കുകയും ചെയ്തു. പൂ​ജ​പ്പു​ര തി​രു​മ​ല റോ​ഡി​ൽ ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഇപ്പോഴും തു​ട​രുന്നു.

Continue Reading

അ​നി​ൽ ആ​ന്‍റ​ണി ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റമ്പി​ൽ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ​ങ്കുണ്ടെന്ന ആരോപണമുള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കെ​തി​രെയുള്ള എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണിയുടെ പ്ര​സ്താ​വ​നയെ ത​ള്ളിപ്പറഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റമ്പി​ൽ. ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഷാഫി പറഞ്ഞത് യൂത്ത് കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് പ്ര​സി​ഡ​ന്‍റാ​യ താ​നാ​ണെ​ന്നും മ​റ്റാ​രും പ​റ​യു​ന്ന​ത് ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്നുമാണ്. “ഒരാളുടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം സം​ഘ​ട​ന​യു​ടെ പൊ​തു​വാ​യ അ​ഭി​പ്രാ​യ​മല്ല” അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ന​രേ​ന്ദ്ര മോ​ദി​യും സം​ഘ​പ​രി​വാ​റും ശ്ര​മി​ക്കു​ന്ന​ത് ഇ​വ​ർ​ക്ക് സ​ത്യ​ത്തെ […]

Continue Reading

സു​നാ​മി ഇ​റ​ച്ചി​യു​ടെ ഇ​ട​പാട് 50 ക​ട​ക​ളു​മായു​ണ്ടെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​തി

വീ​ട്ടി​ല്‍​നി​ന്ന് പോ​ലീ​സിന് കിട്ടിയ ബില്ലു​ക​ളിലെ ക​ട​ക​ളു​മാ​യി നേ​ര​ത്തെ ഇ​ട​പാ​ട് ഉണ്ടായിരുന്നുവെന്ന് കൊച്ചിയിലെ പ്രതി ജൂനൈസ് മൊ​ഴി ന​ല്‍​കി. വി​പ​ണി​വി​ല​യേ​ക്കാ​ള്‍ വ​ള​രെ കു​റ​ഞ്ഞ തു​കയാ​ണ് ഇ​വ​രി​ല്‍​നി​ന്ന് വാങ്ങുന്ന​ത്. പി​ടി​ച്ചെ​ടു​ത്ത കോ​ഴി​യി​റ​ച്ചി പ​ഴ​കി​യ​താ​ണെ​ന്ന് അ​റി​യാമായിരുന്ന. ഇ​റ​ച്ചി എ​ത്തി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നാണെന്നും കൈ​പ്പ​ട​മു​ക​ളി​ലെ വാടകവീട്ടിൽ വെച്ചാണ് വി​ത​ര​ണം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സ​ഹാ​യി നി​സാ​ബിനെ ഇ​ന്നു രാ​വി​ലെ അ​റസ്റ്റു ചെയ്തു.

Continue Reading

ജപ്തി ചെയ്തവർക്ക് പോപ്പുലർ ഫ്രണ്ടുമായി എന്ത് ബന്ധം? വ്യക്തമാക്കണം; ഹൈക്കോടതി

മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിശദവിവരം അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പട്ടു. ജപ്തി ചെയ്തവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. ഹർത്താലിൽ സംഭവിച്ച നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദ്ദേശം. 248 പേരുടെ ജപ്തി  നടപടികളുടെ വിശദാംശങ്ങളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ മലപ്പുറത്ത് ലീഗ് പ്രവർത്തകന്‍റെ വീടും പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്‍റെ വീടും ജപ്തി ചെയ്തിരുന്നു. കൃത്യമായ വിവരങ്ങൾ അറിയണമെന്ന് കോടതി പറഞ്ഞു. കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ജപ്തിക്കിരയായ […]

Continue Reading

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും

നടി ആക്രമണ കേസില്‍ മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളുടെ വിസ്താരം നാളെ തുടങ്ങും. തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. ഇതില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.കേസില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം […]

Continue Reading

കെ.എല്‍. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ബോളിവുഡ് നടിയായ ആതിയയും വിവാഹിതരായി. രാഹുലും നാലു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹത്തിനു മുന്നോടിയായി രാഹുല്‍ ഇന്ത്യന്‍ ടീമില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നിരുന്നു. എന്നാല്‍ വിവാഹം നടക്കുന്ന ദിവസമോ, സമയമോ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ടീം ക്യാംപിലായതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള പ്രമുഖ താരങ്ങളൊന്നും വിവാഹത്തിനെത്തിയിട്ടില്ലെന്നാണു വിവരം. ബോളിവുഡ് താരവുമായ സുനില്‍ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്

Continue Reading