അ​നി​ൽ ആ​ന്‍റ​ണി ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റമ്പി​ൽ

NEWS

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ​ങ്കുണ്ടെന്ന ആരോപണമുള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കെ​തി​രെയുള്ള എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണിയുടെ പ്ര​സ്താ​വ​നയെ ത​ള്ളിപ്പറഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റമ്പി​ൽ.

ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഷാഫി പറഞ്ഞത് യൂത്ത് കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് പ്ര​സി​ഡ​ന്‍റാ​യ താ​നാ​ണെ​ന്നും മ​റ്റാ​രും പ​റ​യു​ന്ന​ത് ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്നുമാണ്. “ഒരാളുടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം സം​ഘ​ട​ന​യു​ടെ പൊ​തു​വാ​യ അ​ഭി​പ്രാ​യ​മല്ല” അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ന​രേ​ന്ദ്ര മോ​ദി​യും സം​ഘ​പ​രി​വാ​റും ശ്ര​മി​ക്കു​ന്ന​ത് ഇ​വ​ർ​ക്ക് സ​ത്യ​ത്തെ ഭ​യ​മാ​യ​തി​നാ​ലാ​ണെ​ന്ന് ഷാ​ഫി അഭിപ്രായപ്പെട്ടു.

നേ​ര​ത്തെ, അ​നി​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചത് ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യെ​ന്നും ബി​ബി​സി മു​ൻ​വി​ധി​യു​ള്ള ചാ​ന​ലെ​ന്നുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *