സാമന്ത റൂത്ത് പ്രഭുവിൻ്റെ ‘ശാകുന്തളം’ റിലീസ് തീയതി മാറ്റി

Cinema NEWS

സാമന്ത റൂത്ത് പ്രഭു അഭിനയിച്ച ബഹുഭാഷാ പുരാണ നാടകമായ ‘ശാകുന്തളം’ ചിത്രത്തിൻ്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിൻ്റെ വരവ് വൈകിപ്പിക്കുന്നതിലൂടെ പ്രേക്ഷകർക്ക് 3D ഫോർമാറ്റിൽ ‘ശാകുന്തളം’ അനുഭവിക്കാൻ കഴിയുമെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
“ശാകുന്തളത്തിലൂടെ ഒരു വലിയ അനുഭവം നൽകാനും നിങ്ങളെ ശാകുന്തളത്തിൻ്റെ ലോകത്തേക്ക് കൊണ്ടുപോകാനും ഞങ്ങൾ ലക്ഷ്യമിടുന്നു, അതിന് 3D ഒരു മികച്ച മാർഗമാണെന്ന് ഞങ്ങൾക്ക് ഒരു ടീമെന്ന നിലയിൽ തോന്നി. ഇത് സുഗമമാക്കുന്നതിന്, ഞങ്ങൾ കുറച്ച് സമയമെടുക്കും. നേരത്തെ പ്രഖ്യാപിച്ച റിലീസ് തിയതി പാലിക്കാൻ കഴിയില്ല. ഞങ്ങൾക്കു മേൽ ചൊരിയുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും ഞങ്ങൾ നന്ദി പറയുന്നു. ലോകമെമ്പാടുമുള്ള നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു!. പുതിയ റിലീസ് തീയതി ഞങ്ങൾ ഉടൻ പ്രഖ്യാപിക്കും,” കുറിപ്പിൽ പറയുന്നു.
കാളിദാസൻ്റെ സംസ്‌കൃത നാടകമായ ‘അഭിജ്ഞാന ശാകുന്തളം’ അടിസ്ഥാനമാക്കി, ‘രുദ്രമാദേവി’ ഫെയിം അവാർഡ് ജേതാവായ സംവിധായകൻ ഗുണശേഖറാണ് ചിത്രം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനുമാണ് (‘സൂഫിയും സുജാതയും’) അഭിനയിക്കുന്നത്.
‘പുഷ്പ: ദ റൈസ്’ താരം അല്ലു അർജുൻ്റെ മകൾ അല്ലു അർഹയാണ് ശകുന്തളയുടെയും ദുഷ്യന്തിൻ്റെയും മകൻ ഭരത രാജകുമാരൻ്റെ വേഷം അവതരിപ്പിക്കുന്നത്. സച്ചിൻ ഖേദേക്കർ, കബീർ ബേദി, ഡോ എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും അഭിയിക്കുന്നു. ഗുണ ടീം വർക്കുമായി സഹകരിച്ച് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിലൂടെ ദിൽ രാജു അവതരിപ്പിക്കുന്ന “ശാകുന്തളം’ നീലിമ ഗുണയാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *