കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്തെ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്. രാത്രി കോഴികള്‍ ബഹളമുണ്ടാക്കുന്നത് കേട്ട് നായ്ക്കളാണെന്ന് കരുതിയാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. പുലിയാണെന്ന് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ഉടന്‍ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. മുത്തങ്ങയില്‍ നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ മയക്കുവെടി വെക്കാനായി പുറപ്പെട്ടിരുന്നു.

Continue Reading

അമ്മയും മക്കളും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

അമ്മയെയും മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചിറമേനങ്ങാട് റോഡില്‍ മെഹഫില്‍ മന്‍സിലില്‍ ഹാരിസിന്റെ ഭാര്യ 28 വയസുള്ള ഷഫീന, മക്കളായ മൂന്നു വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന്‍ എന്നിവരേയാണ് മരിച്ചത്. മൂവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയായിരുന്നു.വീടിനു മുകളിലെ ബാല്‍ക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്. എരുമപ്പെട്ടി പോലീസും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.റാസല്‍ഖൈമയില്‍ ജോലിചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് ആറുമാസം മുമ്പാണ് നാട്ടില്‍ അവധിക്കെത്തി തിരിച്ചു […]

Continue Reading

മൊറേനയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നുവീണുഅഭ്യാസപ്രകടനത്തിനിടെ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍നിന്നു പുറപ്പെട്ട സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകര്‍ന്നുവീണത്. ഇന്നു പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.മൊറേനയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പുരില്‍ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. ഭരത്പുരില്‍ ഒരു ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണുവെന്നായിരുന്നു ഭരത്പുര്‍ എസ്പി അറിയിച്ചിരുന്നത്.വിമാനങ്ങളിലെ സുഖോയ്30 വിമാനത്തിലെ […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു

ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 9 പൈസ നിരക്കിലാണ് വര്‍ധന. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് […]

Continue Reading

കോപ്പ അമേരിക്ക ഫുട്ബോള്‍; അമേരിക്കയില്‍ പന്തുരുളും

2016 നുശേഷം 2024 ല്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിന് അമേരിക്ക വീണ്ടും വേദിയായിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും വടക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്.ലാറ്റിനമേരിക്കയില്‍ നിന്ന് പത്തുടീമുകളും കോണ്‍കാഫില്‍ നിന്ന് ആറ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നാല് ഗ്രൂപ്പുകളിലായാണ് മത്സരം. യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ടീമുകള്‍ ടൂര്‍ണമെന്റില്‍ ഭാഗമാകുന്നത്. ലോകഫുട്ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് നിലവിലെ കോപ്പ അമേരിക്ക ജേതാക്കള്‍.2024 കോപ്പ അമേരിക്ക ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമോ […]

Continue Reading

പീഡനശ്രമം; പോലീസുകാരന്‍ ; അറസ്റ്റില്‍

പീഡനശ്രമം, പോലീസുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി പി.വി. പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തത്. കണ്ണൂര്‍ ജില്ലയിലും സമാനമായ പരാതി ഇയാള്‍ക്കെതിരേ ഉണ്ട്. വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേരത്തെ രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Continue Reading

ചിന്നക്കനാല്‍ മേഖലയില്‍; വീടിനുനേരെ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ വീടിനുനേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാല്‍ ബി.എല്‍.റാമില്‍ മഹേശ്വരിയുടെ വീടിനുനേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മഹേശ്വരിയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മഹേശ്വരിക്കു പരുക്കേറ്റു. വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെയും ചിന്നക്കനാല്‍ മേഖലയില്‍ മറ്റൊരു വീട് കാട്ടാന ആക്രമിച്ചിരുന്നു.ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രിയും ആനകളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. 5 കുട്ടിയാനകള്‍ ഉള്‍പ്പെടെ 9 ആനകളെയാണ് ചിന്നക്കനാല്‍ ബി.എല്‍.റാം സിറ്റിയോടു ചേര്‍ന്നുള്ള എസ്റ്റേറ്റില്‍ ഇന്നലെ കണ്ടെത്തിയത്. പന്നിയാര്‍ എസ്റ്റേറ്റില്‍ ജനവാസ മേഖലയോടു ചേര്‍ന്ന് തമ്പടിച്ച […]

Continue Reading