സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി; 38 എസ്പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി. 38 എസ്പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. ആലപ്പുഴ പൊലീസ് മേധാവി ജി. ജയ്‌ദേവിനെ എറണാകുളം എടിഎസ് (ഓപ്പറേഷന്‍) എസ്പിയായി നിയമിച്ചു. ചൈത്ര ജോണ്‍ തെരേസയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി പകരം നിയമിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എംഡിയാക്കി. തിരുവനന്തപുരം സിറ്റി ഡിസിപി അജിത് കുമാറിന് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവിയുടെ ചുമതല നല്‍കി. കെഎപി ബറ്റാലിയന്‍ കമാന്‍ഡന്റ് അങ്കിത് അശോകനെ […]

Continue Reading

ഇന്ത്യ -ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 ഇന്ന്

ഇന്ത്യ -ന്യൂസിലന്‍ഡ് ര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സ്‌കൈ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. മൂന്ന് ട്വന്റി 20യാണ് ഇന്ത്യ കീവിസിനെതിരെ കളിക്കുക.ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയിട്ടുണ്ട്. വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ പരിശീലകന്‍.സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്സൂര്യകുമാര്‍ […]

Continue Reading

ഗാസയില്‍ തീപിടിത്തം; 21പേര്‍മരിച്ചു

പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്.അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടിത്തതിന് കാരണമായാത്. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. നാലുനില കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നായിരുന്നു വാതക ചോര്‍ച്ച ഉണ്ടായത്. പരിക്കേറ്റവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് പലസ്തീന്‍ പ്രസിഡന്റ് […]

Continue Reading

കായല്‍ തീരം കയ്യേറ്റം; ജയസൂര്യ ഡിസംബര്‍ 29 ന് നേരിട്ട് ഹാജരാകണം

കായല്‍ തീരത്തെ ഭൂമി കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കോടതി സമന്‍സ് അയച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ഡിസംബര്‍ 29 ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ചെലവന്നൂര്‍ കായല്‍ തീരം കയ്യേറിയെന്ന പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം. ഇതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. […]

Continue Reading

“പ്രഭാവ് “ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന് നടക്കും.സ്‌കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഇന്ന് പുതിയ ഉയരങ്ങളിലെത്തും.വിക്രം-എസ്, സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ശേഷം അത് 81 കിലോമീറ്റര്‍ ഉയരത്തില്‍ എത്തും. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ […]

Continue Reading

കാക്കനാട് ഫുഡ് കോര്‍ട്ടിലെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍

കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫുഡ് കോര്‍ട്ടില്‍ ഹോട്ടല്‍ ഉടമയുടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടി. വിദ്യാര്‍ഥികളായ കൊല്ലം പെരുമ്പുഴ സ്വദേശി സാജന്‍ ജോണ്‍ (19), തൃശൂര്‍ കൊഴുക്കുള്ളി സ്വദേശി ആല്‍വിന്‍ ജയന്ത് (19), കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.എ. ആഷ്ലി (20 ), കണ്ണൂര്‍ തലശേരി സ്വദേശി ഷിബിന്‍ ഷാജന്‍ (19), ആലപ്പുഴ തവണക്കടവ് സ്വദേശി കെ.പി. ഷാജന്‍ (19) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആംബിയന്‍സ് […]

Continue Reading

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം: തിങ്കളാഴ്ച വാദം തുടരും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം തുടരും. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് ഡയറിയും അനുബന്ധരേഖകളും സാക്ഷിമൊഴിയും കഴിഞ്ഞദിവസം സിംഗിള്‍ബെഞ്ചില്‍ ഹാജരാക്കിയിരുന്നു. എല്‍ദോസ് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും സിംഗിള്‍ബെഞ്ച് നീട്ടി.ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിദ്യാസമ്പന്നയായ പരാതിക്കാരി എന്തുകൊണ്ടാണ് ആദ്യ മൊഴിയില്‍ പീഡനം നടന്നെന്ന പരാതി […]

Continue Reading

മെഗാ കേബിള്‍ ഫെസ്റ്റിനു തുടക്കം

ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍, കേബിള്‍ ബ്രോഡ്ബാന്‍ഡ്, ഐപിടിവി രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. വി. ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബിബിസി സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് സുനില്‍ ജോഷി മുഖ്യാതിഥിയായിരുന്നു. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍, കേരള ഇന്‍ഫോ മീഡിയ […]

Continue Reading

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുട്ടികള്‍ക്കായിസേവിംഗ്സ് അക്കൗണ്ട്

കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനു ശിശു ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്ഐബി ജന്‍ നെക്സ്റ്റ് കിഡ്സ് സേവിംഗ്‌സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ഭാവി ലക്ഷ്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കാനും നിരീക്ഷിക്കാനും കഴിയും.18 വയസ് തികയുന്നതുവരെ ഈ അക്കൗണ്ടില്‍ രക്ഷിതാക്കള്‍ക്കു നിക്ഷേപിക്കാം. പത്തു വയസു പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്കും സ്വന്തമായി ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം. രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും തടസങ്ങളില്ലാതെ നിക്ഷേപിക്കുന്നതിന് ഓട്ടോ ഡെബിറ്റ് സൗകര്യവും ലഭ്യമാണ്.

Continue Reading

പാവയ്ക്കുള്ളില്‍ എംഡിഎംഎ ബംഗളൂരുവില്‍ നാലുപേര്‍ പിടിയില്‍

പിടിയിലായത് മലപ്പുറം, തൃശൂര്ർ സ്വദേശികള്‍ പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നാലുപേര്‍ ബംഗളൂരുവില്‍ പിടിയില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് എസ്.പവീഷും സംഘവുമാണ് പിടിയിലായത്. പിടിയിലായ പവീഷിന്റെ കൂടാതെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അഭിജിത്തിനെയും മറ്റ് രണ്ടുപേരേയും വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തു.88 ഗ്രാം എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സ്‌കാനര്‍ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading