സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ്

സ്വര്‍ണത്തിന് വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 500 രൂപ കൂടി. ഇന്നത്തെ വില ഗ്രാമിന് 4,925 രൂപ. അതായത് പവന് 39,400 രൂപ. ഇന്നലത്തെ വ്യാപാരം 39.000 രൂപയ്ക്കാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് പവന് 640 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യാന്തരവിപണിയിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് വര്‍ദ്ധനയുടെ തോത് കുറയ്ക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ബോണ്ട് യീല്‍ഡ് വീണതായിരുന്നു സ്വര്‍ണവിലയിലെ മുന്നേറ്റത്തിനിടയാക്കിയത്.

Continue Reading

വിഴിഞ്ഞത്ത് വൈദീകർക്കും അക്രമത്തിൽ പങ്ക്

തിരുവനന്തപുരം- വിഴിഞ്ഞത്തുണ്ടായ കലാപത്തിൽ വൈദീകർക്കും പങ്കുണ്ടെന്നു പോലീസ് ഹൈക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു. പള്ളി മണിമുഴക്കി ആ പ്രദേശത്തെ രണ്ടായിരത്തിലധികം ജനങ്ങളെ സമരപ്രദേശത്ത് വിന്യസിപ്പിച്ചു. അറസ്സിൽ പ്രതിഷേധിച്ച് വൈദീകരുടെ നേൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. 64ഓളം പോലീസ് കാർക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സിസി ടിവി ക്യാമറകൾ തകർക്കുകയും വലിയ നഷ്ടമുണ്ടാക്കുകയും സമര അനുകൂലികളെ ആക്രമിക്കുകയും ചെയ്തു.

Continue Reading

ഗുജറാത്തില്‍ ഇന്ന് വോട്ടെടുപ്പ്

ഇന്നു രാവിലെ തുടങ്ങിയ ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 19 ജില്ലകളിലെ 89 നിയമസഭാമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5-നാണ്. വോട്ടെണ്ണല്‍ എട്ടാം തീയതി നടക്കും.ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്വി, ക്രിക്കറ്റ് താരം രവീന്ദ്രജഡേജയുടെ ഭാര്യ റിവാബ ജഡേജ തുടങ്ങിയവരാണ് വോട്ടു തേടുന്ന പ്രമുഖര്‍. മൊത്തം 788 സ്ഥാനാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ തവണ പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലങ്ങളില്‍ ഇപ്രാവശ്യം പ്രധാനമന്ത്രി പ്രചാരണത്തിന് നേരിട്ടെത്തിയിരുന്നു.

Continue Reading

അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക്

ലോകകപ്പിന്‍റെ പതിനൊന്നാം ദിവസമായ ഇന്നലെ പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ആദ്യപകുതിയില്‍ ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയത് കാണികലെ നിരാശപ്പെടുത്തിയിരുന്നു.അര്‍ന്‍റീനയെ ഗോളടിപ്പിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യപകുതിയില്‍ പോളണ്ട് കളിച്ചത്. അലെക്സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരെസ് എന്നിവരുടെ ഗോളുകളാണ് അര്‍ജന്‍റീനയ്ക്ക് തുണയായത്. അര്‍ജന്‍റീനയുടെ നിരവധി അവസരങ്ങള്‍ പോളണ്ട് ഗോള്‍കീപ്പര്‍ വോസിയച് ഷെസ്നി പ്രതിരോധിച്ചിരുന്നു.

Continue Reading

വനിതാറഫറിമാര്‍ക്ക് ഇന്ന് തുടക്കം

ലോകകപ്പിലെ ഇന്നത്തെ കോസ്റ്ററിക്ക-ജര്‍മനി മത്സരം മൂന്ന് വനിതാറഫറിമാരാണ് നിയന്ത്രിക്കുക. ചരിത്രത്തിലിത് ആദ്യമാണ്. ഒരു നൂറ്റാണ്ടോളമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഇതുവരെ റഫറിമാരായി വനിതകള്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സിലെ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്, ബ്രസീലിലെ നൂസ ബെക്ക്, മെക്സിക്കോയിലെ കരെന്‍ ഡയസ് എന്നിവരാണ് ഇന്ന് റഫറിക്കുപ്പായമണിയുന്നത്.ലോകകപ്പ് യോഗ്യതാമത്സരത്തിലെയും ചാമ്പ്യന്‍സ് ലീഗിലെയും ആദ്യ റഫറിയായ വനിത എന്ന നേട്ടം സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനാണ്. യുഎസിന്‍റെ കാതറീന്‍ നെസ്ബിക്, ജപ്പാന്‍റെ യംഷിത യോഷ്മി, റുവാണ്ടയുടെ സലിമ മുകന്‍സംഘ എന്നിവരും ഈ വര്‍ഷത്തെ റഫറിസംഘത്തിലുണ്ട്.

Continue Reading

ട്രാഫിക് നിയന്ത്രണം

തൃശൂരില്‍ ദേശീയപാതയിലാണ് ട്രാഫികിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത്. ഇതിന്‍റെ ഭാഗമായി ചെക്ക്പോസ്റ്റിലും ടോള്‍ബൂത്തിലും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങി.വാണിയംപാറ മുതല്‍ പൊങ്ങം വരെ ഇനിമുതല്‍ ലൈന്‍ ട്രാഫിക് നിര്‍ബന്ധം. വേഗം കുറഞ്ഞ വാഹനങ്ങളും ട്രെയ്ലറുകളും ചരക്കുവാഹനങ്ങളും ഇടതു വശത്തു കൂടിയും വേഗം കൂടിയ വാഹനങ്ങള്‍ വലതുവശത്തു കൂടിയുമാണ് പോകേണ്ടത്. ഓവര്‍ടേക്ക് ചെയ്യുന്നത് വലതു വശത്തു കൂടിയായിരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളെ റോഡില്‍ വെച്ച് തടയില്ല. എന്നാല്‍ ക്യാമറകളിലൂടെ രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടെത്തി നടപടി സ്വീകരിക്കും.

Continue Reading

കോഫിഹൗസ് ചരിത്രത്തിന്‍റെ ഭാഗമായി

ഇന്നലെ സന്ധ്യക്ക് ചാലക്കുടി നഗരസഭ ഓഫീസിന് അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി. നഗരസഭ കെട്ടിടം പൊളിച്ചുപണിയുന്നതിന്‍റെ ഭാഗമായാണ് കോഫിഹൗസിന് 19 വര്‍ഷത്തെ സേവനം അവസാനിപ്പിക്കേണ്ടി വന്നത്.വാടകയ്ക്ക് സൗകര്യപ്രദമായ മറ്റൊരിടം കിട്ടിയാല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. എന്തായാലും തല്‍ക്കാലം കോഫിഹൗസിന്‍റെ രുചി ഇവിടെയുണ്ടാവില്ല. ജീവനക്കാരെ മറ്റു കോഫീഹൗസുകളിലേക്ക് മാറ്റി.

Continue Reading

കലികാലം/വാഴൂരാൻ

കലികാലം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന കാർട്ടൂണുകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായിക്കാം. സമകാലീക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ പറയുന്ന കാർട്ടൂണുകൾ ഈ പംക്തിയിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കാർട്ടൂണിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.

Continue Reading